Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightആൾക്കൂട്ടങ്ങൾക്കിടയിൽ...

ആൾക്കൂട്ടങ്ങൾക്കിടയിൽ മാസ്​ക്​ അണിയണം –ഡോ. മസ്​ലമാനി

text_fields
bookmark_border
ആൾക്കൂട്ടങ്ങൾക്കിടയിൽ മാസ്​ക്​ അണിയണം –ഡോ. മസ്​ലമാനി
cancel

ദോഹ: കോവിഡ്​ നിയന്ത്രണങ്ങളിലെ ഇളവുകൾ ഞായറാഴ്​ച മുതൽ പ്രാബല്യത്തിൽ വരു​മെങ്കിലും വലിയ ആൾക്കൂട്ടങ്ങൾക്കിടയിൽ മാസ്​ക്​ ഒഴിവാക്കരുതെന്ന്​ ഹമദ്​ ​ജനറൽ ആശുപത്രി മെഡിക്കൽ ഡയറക്​ടർ ഡോ. യൂസുഫ്​ അൽ മസ്​ലമാനി.

പൊതു സ്ഥലങ്ങളിലാണെങ്കിലും ആളുകൾ കൂട്ടംകൂടുന്ന സൂഖുകൾ, ആഘോഷ പരിപാടികൾ തുടങ്ങിയ സ്ഥലങ്ങളിൽ മാസ്​ക്​ അണിയണം. പള്ളികൾ, സർവകലാശാല, സ്​കൂൾ, ആശുപത്രികൾ തുടങ്ങിയ സ്ഥലങ്ങളിലും മാസ്​ക്​ അണിയണം. വാക്​സിൻ സ്വീകരിച്ചവരുടെ ശതമാനം കൂടുകയും രോഗ വ്യാപനം കുറയുകയും ചെയ്​തതോടെയാണ്​ നാലാം ഘട്ട ലഘൂകരണത്തിലേക്ക്​ നീങ്ങിയത്​. അടുത്ത രണ്ടാഴ്​ചക്കു ശേഷം സ്ഥിതിഗതികൾ സൂക്ഷ്​മമായി വിലയിരുത്തും. രോഗ വ്യാപനം കുറഞ്ഞുതന്നെ തുടരുകയാണെങ്കിൽ അടുത്ത ഘട്ടത്തിലേക്ക്​ നീങ്ങും' -ഖത്തർ ടി.വിക്കു നൽകിയ അഭിമുഖത്തിൽ ഡോ. മസ്​ലമാനി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dohamaskcovid 19
News Summary - Masks should be worn between crowds - Dr. Maslamani
Next Story