കൂറ്റൻ വൈദ്യുത വാഹന ഐക്കണുമായി ‘മവാഖിഫ്’
text_fieldsദോഹ: സുസ്ഥിരതയെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കൂറ്റൻ വൈദ്യുത വാഹന ഐക്കൺ പ്രദർശിപ്പിച്ച് മവാഖിഫ് ഖത്തർ. ഏറ്റവും വലിയ ഇലക്ട്രിക് വാഹന ഐക്കൺ എന്ന സവിശേഷതയും ഇതിനുണ്ട്. ദോഹയിലെ മുശൈരിബ് ഡൗൺടൗണിലാണ് കൂറ്റൻ ഐക്കണിന്റെ പ്രദർശനം നടന്നത്.
ജൂൺ മൂന്നിന് ആചരിച്ച കടലാസ്രഹിത ദിനത്തോട് (നോ പേപ്പർ ഡേ) അനുബന്ധിച്ച് മവാഖിഫ് ഖത്തറിന്റെ ടിക്കറ്റില്ലാത്ത പാർക്കിങ് സംവിധാനവുമായി ബന്ധപ്പെട്ടാണ് ഐക്കൺ പ്രദർശനം. സുസ്ഥിര സംവിധാനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം വൈദ്യുത വാഹനങ്ങൾ സ്വീകരിക്കുന്നതിനും അതിനെ പിന്തുണക്കുന്നതിനുമുള്ള മവാഖിഫ് ഖത്തറിന്റെ പ്രതിബദ്ധതയെ മുശൈരിബ് ഡൗൺടൗൺ ഡെവലപ്പർമാരായ മുശൈരിബ് പ്രോപ്പർട്ടീസ് പ്രശംസിക്കുകയും ഈ ഉദ്യമത്തിൽ പങ്കാളികളായവർക്ക് പരിസ്ഥിതി സൗഹൃദ ഉപഹാരം സമ്മാനിക്കുകയും ചെയ്തു. പാരിസ്ഥിതികവും സാമൂഹികവുമായ ഭൂപ്രകൃതിയെ അടയാളപ്പെടുത്തുന്ന നിർണായക നീക്കമായിരുന്നു മവാഖിഫ് ഖത്തറിന്റെ മനുഷ്യനിർമിത വൈദ്യുത വാഹന പ്രതീകം.
പരിസ്ഥിതി സംരക്ഷണത്തിന് നൂതനമായ പരിഹാര മാർഗങ്ങൾ രൂപപ്പെടുത്തുന്നതിനും സുസ്ഥിര ഭാവിയുമായി പൊരുത്തപ്പെടുന്നതിനും ഇന്നത്തെ തലമുറ സജ്ജമാകണമെന്ന സന്ദേശവും മവാഖിഫ് ഖത്തർ മുന്നോട്ടുവെച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.