മവാസിം ഗ്രൂപ് 15ാം വാർഷികാഘോഷം
text_fieldsദോഹ: ഖത്തറിലെ പ്രമുഖ ബിസിനസ് സ്ഥാപനമായ മവാസിം ഗ്രൂപ് 15ാം വർഷത്തിലേക്ക്. ഖത്തറിൽ തുടങ്ങി യു.എ.ഇ, ഈജിപ്ത്, ഇന്ത്യ തുടങ്ങി വിവിധ ഇടങ്ങളിലേക്ക് വ്യാപിച്ച ‘മവാസിം’ ഗ്രൂപ്പിന്റെ പതിനഞ്ചാം വാർഷികം വിപുലമായ പരിപാടികളോടെ ആഘോഷിക്കുമെന്ന് മാനേജ്മെന്റ് അംഗങ്ങൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
ഡിസംബർ 26ന് ദോഹ ക്രൗൺപ്ലാസ ഹോട്ടലിൽ നടക്കുന്ന വാർഷികാഘോഷത്തിൽ ഇന്ത്യന്‍ എംബസി പ്രതിനിധികള്‍, സാമൂഹിക സാംസ്കാരിക പ്രതിനിധികൾ, വ്യവസായ വാണിജ്യ പ്രമുഖർ എന്നിവർ പങ്കെടുക്കും. ചടങ്ങിൽ മവാസിം ഗ്രൂപ് മാനേജിങ് ഡയറക്ടർ ഡോ. ശഫീഖ് കോടങ്ങാട് രചിച്ച ‘ബിസിനസ് രസതന്ത്രം’ എന്ന പുസ്തകത്തിന്റെ പ്രകാശനവും നിർവഹിക്കും. വാർഷികാഘോഷത്തിന്റെ ഭാഗമായി വിവിധ മേഖലകളിൽ മികവു തെളിയിച്ച വ്യക്തികളെ ‘മവാസിം ബിസിനസ് എക്സലന്‍സ്’ അവാര്‍ഡുകള്‍ നൽകി ആദരിക്കും.
ബിസിനസ്, സാമൂഹിക സേവനം, സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സര്‍, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ സംഭാവന നൽകിയവർക്കാണ് പുരസ്കാരം നൽകുന്നത്. ഖത്തറില്‍ അല്‍ മവാസിം ബിസിനസ് ഗ്രൂപ്പിനുകീഴിൽ പി.ആർ.ഒ സര്‍വിസസ്, കമ്പനി ഫോര്മേഷന്, ലീഗല്‍ ഡോക്യുമെന്റേഷന് എന്നീ മേഖലകളില്‍ ദോഹ, വക്റ, അസീസിയ, മുഐതര്‍ എന്നീ സ്ഥലങ്ങളിലായി അഞ്ചോളം ഓഫിസുകള്‍ പ്രവര്‍ത്തിക്കുന്നതായി മാനേജ്മെന്റ് അംഗങ്ങൾ അറിയിച്ചു. അല്‍ മവാസിം ട്രാൻസലേഷന് ആൻഡ് സര്‍വിസസ്, ലീഗല്‍ ഫോര്‍ ട്രാൻസലേഷന് എന്നിവയോടൊപ്പം അല്‍ മവാസിം ലോൺട്രി, മവാസിം ടൈലറിങ്, മെക്കിന്ഡ് ട്രേഡിങ് ആന്‍ഡ് കോണ്‍ട്രാക്ടിങ്, സി.കെ.എസ് ലിമോസിന്, ഗ്രൂപ് ഫലാഫില്‍ അല്‍ ഖോര്‍ കഫ്തീരിയ തുടങ്ങിയ സ്ഥാപനങ്ങള്‍ ഖത്തര്‍, യു.എ.ഇ, ഈജിപ്ത്, ഇന്ത്യ എന്നീ രാജ്യങ്ങളിലായി പ്രവര്‍ത്തിക്കുന്നു.
അതിനുപുറമെ ജി.സി.സി രാജ്യങ്ങളിലേക്ക് യോഗ്യരായ ജീവനക്കാരെ തയാറാക്കുന്നതിനായി അല്‍ മവാസിം അക്കാദമി എന്ന പേരില്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട് കേരളത്തില്‍ കൊണ്ടോട്ടി, തിരൂര്‍ തുടങ്ങിയ സ്ഥലങ്ങളിലും ഹൈദരാബാദിൽ ബ്രിട്ടീഷ് മൗണ്ട് ഇംഗ്ലീഷ് സ്കൂൾ പ്രവർത്തിക്കുന്നതായി അറിയിച്ചു. വാര്‍ത്തസമ്മേളനത്തില്‍ മവാസിം ജനറല്‍ മാനേജര്‍ അബ്ദുല്‍ ഹമീദ് ഹുദവി, ഡിജിറ്റല്‍ മാര്‍ക്കറ്റിങ് മാനേജര്‍ ശുഐബ് വാഫി ഒറവമ്പുറം, മാനേജിങ് ഡയറക്ടർ ശഫീഖ് ഹുദവി കോടങ്ങാട് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.