മീഡിയവൺ 'ഗീത് മൽഹാർ' ജൂലൈ ഒന്നിന്; സംഘാടക സമിതി രൂപവത്കരിച്ചു
text_fieldsദോഹ: ഖത്തറിലെ പ്രവാസി മലയാളിക്ക് പാട്ടിന്റെ പെരുമഴയുമായി മീഡിയവൺ 'ഗീത് മൽഹാർ' ജൂലൈ ഒന്നിന് ആസ്പയർ ലേഡീസ് സ്പോർട്സ് ഹാളിൽ വൈകീട്ട് ഏഴു മണിക്ക് ആരംഭിക്കുമെന്ന് സംഘാടകർ അറിയിച്ചു. പ്രശസ്ത പിന്നണി ഗായിക മഞ്ജരി, മാപ്പിളപ്പാട്ടിന്റെ രാജകുമാരൻ കണ്ണൂർ ശരീഫ്, സംസ്ഥാന അവാർഡിന്റെ തിളക്കവുമായി ഹിഷാം അബ്ദുല്‍ വഹാബ്, സൂരജ് സന്തോഷ്, കൃസ്റ്റകല, വയലിന് ആര്‍ട്ടിസ്റ്റ് ലക്ഷ്മി ജയന് എന്നിവര്‍ അണിനിരക്കുന്ന ഗീത് മൽഹാർ ഖത്തറിലെ മലയാളി പ്രവാസികൾക്ക് കോവിഡിന് ശേഷമുള്ള ഏറ്റവും വലിയ സംഗീത വിരുന്നായിരിക്കും. പരിപാടിയുടെ വിജയത്തിനായി അഡ്വ. മുഹമ്മദ് ഇക്ബാൽ ജനറൽ കൺവീനറായി വിപുലമായ സംഘാടക സമിതി രൂപവത്കരിച്ചു. വിവിധ വകുപ്പ് കൺവീനർമാരായി അബ്ദുൽ ഗഫൂർ എ.ആർ (ഫെസിലിറ്റി ആൻഡ് ലോജിസ്റ്റിക്സ്), ശറഫുദ്ദീൻ സി (ടിക്കറ്റിങ് ആൻഡ് ഓഡിയൻസ് മാനേജ്മെന്റ്), ഷബീബ് അബ്ദുറസാഖ് (പ്രീഇവന്റ്), റബീഹ് സമാൻ (മീഡിയ റിലേഷൻസ് ആൻഡ് സോഷ്യൽ മീഡിയ), സിദ്ദീഖ് വേങ്ങര (സെക്യൂരിറ്റി ആൻഡ് വേ ന്യൂ കൺട്രോൾ), നാസർ ആലുവ (കോസ്റ്റ് കൺട്രോൾ ആൻഡ് ആർട്ടിസ്റ്റ് മാനേജ്മെന്റ്). സംഘാടക സമിതി യോഗത്തിൽ മാധ്യമം മീഡിയവൺ എക്സിക്യൂട്ടിവ് കമ്മിറ്റി ചെയർമാൻ റഹീം ഓമശ്ശേരി അധ്യക്ഷത വഹിച്ചു. പരിപാടിയിലേക്കുള്ള പ്രവേശനം ടിക്കറ്റ് മുഖേനയായിരിക്കും. ടിക്കറ്റ് സംബന്ധമായ അന്വേഷണങ്ങൾക്ക് 70207018 / 66258968 നമ്പറുകളിൽ ബന്ധപ്പെടണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.