മീഡിയവൺ-ഖിഫ് സൂപ്പർ കപ്പ്: ഇനി കളി ക്വാർട്ടറിൽ
text_fieldsദോഹ: മീഡിയ വൺ-ഖിഫ് സൂപ്പർ കപ്പ് ഫുട്ബാളിൽ അപരാജിത കുതിപ്പുമായി ടി.ജെ.എസ്.വി തൃശൂർ. കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ കുവാഖ് കണ്ണൂരിനെ മറുപടിയില്ലാത്ത അഞ്ച് ഗോളിന് തോൽപിച്ച് തൃശൂർ സംഘം ലീഗ് റൗണ്ട് ജേതാക്കളായി ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. 11 ടീമുകൾ മാറ്റുരച്ച ലീഗ് റൗണ്ടിലെ മത്സരങ്ങൾ സമാപിച്ചപ്പോൾ, ടി.ജെ.എസ്.വി തൃശൂർ (12 പോയന്റ്), കെ.എം.സി.സി മലപ്പുറം (9), കെ.എം.സി.സി കോഴിക്കോട് (9), യുനൈറ്റഡ് എറണാകുളം (7), ദിവ കാസർകോട് (7), ഫ്രണ്ട്സ് ഓഫ് തൃശൂർ (6 പോയന്റ്), മാക് കോഴിക്കോട് (4), അനക്സ് പാലക്കാട് (4) എന്നിവരാണ് ക്വാർട്ടർ ഫൈനലിൽ ഇടം നേടിയത്. കുവാഖ് കണ്ണൂർ, ട്രാവൻകൂർ എഫ്.സി, വയനാട് കൂട്ടം ടീമുകൾ പുറത്തായി.
ചൊവ്വാഴ്ച നടന്ന മത്സരത്തിൽ കുവാഖിനെതിരെ ടി.ജെ.എസ്.വി തൃശൂരിനു വേണ്ടി മൗസിഫ് നാല് ഗോൾ നേടി. സഞ്ജയുടെ വകയായിരുന്നു ആശ്വാസ ഗോൾ. മറ്റു മത്സരങ്ങളിൽ കെ.എം.സി.സി മലപ്പുറം ദിവാ കാസർകോടിനെ 3-0ത്തിനും, കെ.എം.സി.സി കോഴിക്കോട് 3-0ത്തിന് വയനാട് കൂട്ടത്തെയും, യുനൈറ്റഡ് എറണാകുളം 3-1ന് ഫ്രണ്ട്സ് ഓഫ് തൃശൂരിനെയും തോൽപിച്ചു. വെള്ളി, ശനി ദിവസങ്ങളിൽ ദോഹ സ്റ്റേഡിയത്തിലാണ് ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.