Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightമീ​ഡി​യ​വ​ൺ മ​ബ്റൂ​ഖ്...

മീ​ഡി​യ​വ​ൺ മ​ബ്റൂ​ഖ് ഗ​ൾ​ഫ് ടോ​പ്പേ​ഴ്സ് പു​ര​സ്കാ​ര​വി​ത​ര​ണം ഇ​ന്ന്

text_fields
bookmark_border
mabrook gulf toppers
cancel

ദോ​ഹ: പ​ത്ത്, പ​ന്ത്ര​ണ്ട് ക്ലാ​സ് പൊ​തു​പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത​വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി മീ​ഡി​യ​വ​ണ്‍ ന​ൽ​കു​ന്ന ‘മ​ബ്റൂ​ഖ് ഗ​ള്‍ഫ് ടോ​പ്പേ​ഴ്സ്’ പു​ര​സ്കാ​ര​ങ്ങ​ള്‍ വെ​ള്ളി​യാ​ഴ്ച മെ​ഷാ​ഫി​ലെ പൊ​ഡാ​ര്‍ പേ​ള്‍ സ്കൂ​ളി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ വി​ത​ര​ണം​ചെ​യ്യും. പ​രി​പാ​ടി ഇ​ന്ത്യ​ന്‍ അം​ബാ​സ​ഡ​ര്‍ വി​പു​ല്‍ ഉ​ദ്ഘാ​ട​നം​ചെ​യ്യും.

പൊ​തു പ​രീ​ക്ഷ​യി​ൽ 90 ശ​ത​മാ​ന​ത്തി​ല​ധി​കം മാ​ര്‍ക്ക് നേ​ടി​യ 400ലേ​റെ വി​ദ്യാ​ര്‍ഥി​ക​ള്‍ പു​ര​സ്കാ​ര​ങ്ങ​ള്‍ ഏ​റ്റു​വാ​ങ്ങും. ഖ​ത്ത​ര്‍ യൂ​നി​വേ​ഴ്സി​റ്റി​യി​ലെ ഉ​ന്ന​ത​വി​ജ​യ​ത്തി​ന് ഖ​ത്ത​ര്‍ അ​മീ​റി​ല്‍നി​ന്നും പ​ത്നി​യി​ല്‍നി​ന്നും സ്വ​ര്‍ണ​മെ​ഡ​ല്‍ സ്വ​ന്ത​മാ​ക്കി​യ അ​ഭി​മാ​ന താ​ര​ങ്ങ​ളെ​യും ബ​ഹ്റൈ​ൻ ജൂ​നി​യ​ർ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ ബാ​ഡ്മി​ന്‍റ​ൺ കി​രീ​ടം സ്വ​ന്ത​മാ​ക്കി​യ റി​യ കു​ര്യ​നെ​യും വേ​ദി​യി​ല്‍ ആ​ദ​രി​ക്കും.

വൈ​കീ​ട്ട് അ​ഞ്ച് മ​ണി മു​ത​ല്‍ ര​ജി​സ്ട്രേ​ഷ​ന്‍ തു​ട​ങ്ങും. വി​ദ്യാ​ര്‍ഥി​ക​ള്‍ ഇ-​മെ​യി​ല്‍ വ​ഴി ല​ഭി​ച്ച ക്യു ​ആ​ര്‍ കോ​ഡ് ഉ​പ​യോ​ഗി​ച്ചാ​ണ് ര​ജി​സ്ട്രേ​ഷ​ന്‍ പൂ​ര്‍ത്തി​യാ​ക്കേ​ണ്ട​ത്. ഖ​ത്ത​ര്‍ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യു​ടെ ഉ​പ​ദേ​ഷ്ടാ​വ് നാ​സ​ര്‍ അ​ല്‍മാ​ലി​കി, ക​മ്യൂ​ണി​റ്റി പൊ​ലീ​സ് എ​ക്സ്റ്റേ​ണ​ല്‍ ബ്രാ​ഞ്ച് ഓ​ഫി​സ​ര്‍ ക്യാ​പ്റ്റ​ന്‍ ഹ​മ​ദ് ഹ​ബി​ബ് അ​ല്‍ ഹാ​ജി​രി, ഖ​ത്ത​ര്‍ ഫൗ​ണ്ടേ​ഷ​ന്‍ പ്ര​തി​നി​ധി​ക​ളാ​യ അ​ബ്ദു​ല്ല അ​ല്‍ മു​ഹ​ന്ന​ദി, റാ​ഷി​ദ് അ​ല്‍ ഖു​ബൈ​സി, ഖ​ത്ത​ര്‍ ഹാ​ര്‍ട്ട് ഹോ​സ്പി​റ്റ​ല്‍ അ​സി. എ​ക്സി. ഡ​യ​റ​ക്ട​ര്‍ ല​മ സു​ഹ്ദി അ​ബു ഖ​ലീ​ല്‍, പ്രോ​ഗ്രാം സ്പെ​ഷ​ലി​സ്റ്റ് ഫി​ദ ഹ​മ​ദ്, ഇ​ന്ത്യ​ന്‍ എം​ബ​സി അ​പെ​ക്സ് ബോ​ഡി നേ​താ​ക്ക​ള്‍, ക​മ്യൂ​ണി​റ്റി നേ​താ​ക്ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ വി​ദ്യാ​ര്‍ഥി​ക​ളെ ആ​ദ​രി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MediaOneQatar NewsMabrook Gulf Toppers
News Summary - MediaOne Mabrook Gulf Toppers Prize Distribution on friday
Next Story