വിദ്യാർഥി പ്രതിഭകൾക്ക് ആദരവായി മീഡിയവൺ മബ്റൂക്
text_fieldsദോഹ: ഖത്തറിലെ വിവിധ ഇന്ത്യൻ സ്കൂളുകളിൽനിന്നും 10, 12 ക്ലാസുകളിലെ പൊതു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്കുള്ള ‘മീഡിയവണ്‍- മബ്റൂക് ഗള്‍ഫ് ടോപേഴ്സ്’ പുരസ്കാരങ്ങള്‍ വിതരണം ചെയ്തു. പൊഡാര്‍ പേള്‍ സ്കൂളില്‍ നടന്ന ചടങ്ങില്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയ 400ലേറെ വിദ്യാര്‍ഥികളെ ആദരിച്ചു. ഇന്ത്യന്‍ അംബാസഡര്‍ വിപുല്‍ ഉദ്ഘാടനം ചെയ്തു.
40,000ത്തിലേറെ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ പഠിക്കുന്ന ഖത്തറില്‍ അവരെ ആദരിക്കാന്‍ ഇത്തരമൊരു ചടങ്ങ് സംഘടിപ്പിച്ച മീഡിയവണിന്റെ തീരുമാനം അഭിനന്ദനാർഹമാണെന്ന് പുരസ്കാര ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് അംബാസഡർ വിപുൽ പറഞ്ഞു.
ഖത്തര്‍ യൂനിവേഴ്സിറ്റിയിലെ ഉന്നത വിജയത്തിന് ഖത്തര്‍ അമീറില്നിന്നും പത്നിയില്‍നിന്നും സ്വര്‍ണ മെഡല്‍ വാങ്ങിയ വിദ്യാര്‍ഥികളെയും ബാഡ്മിന്റണ്‍ വാഗ്ദാനം റിയ കുര്യനെയും വേദിയിൽ ആദരിച്ചു. ഗള്‍ഫിലെ ഏറ്റവും വലിയ ഇന്ത്യന്‍ മീഡിയ നെറ്റ് വർക്ക് എന്ന നിലയില്‍ പ്രവാസി വിദ്യാര്‍ഥികളെ ചേര്‍ത്തുപിടിക്കല്‍ മീഡിയവണ്‍ ഒരു ഉത്തരവാദിത്തമായാണ് കാണുന്നതെന്ന് മിഡിലീസ്റ്റ് ഓപറേഷന് ആൻഡ് ബിസിനസ് ഡെവലപ്മെന്റ് ജനറല്‍ മാനേജര്‍ സ്വവാബ് അലി പറഞ്ഞു.
ഖത്തര്‍ കമ്യൂണിറ്റി പൊലീസ് എക്സ്റ്റേണല്‍ ബ്രാഞ്ച് ഓഫിസര്‍ ഹമദ് ഹബീബ് അല്‍ ഹാജിരി, ഖത്തറിലെ വിദ്യാഭ്യാസ സമുച്ചയമായ ഖത്തര്‍ ഫൗണ്ടേഷന്, ഹമദ് മെഡിക്കല്‍ കോര്പറേഷന് എന്നിവിടങ്ങളില്‍ നിന്നുള്ള ഉന്നത വ്യക്തിത്വങ്ങള്‍, ഇന്ത്യന്‍ എംബസി അപെക്സ് ബോഡി നേതാക്കള്‍, പ്രവാസി ഭാരതീയ സമ്മാന്‍ പുരസ്കാര ജേതാവ് ഡോ. മോഹന്‍ തോമസ്, പി.എന്‍ ബാബുരാജന്, മീഡിയവണ്‍ സി.ഇ.ഒ റോഷന് കക്കട്ട്, മീഡിയവണ്‍ അഡ്വൈസറി ബോര്‍ഡ് മെംബര്‍മാരായ സിദ്ദീഖ് പുറായില്‍.
പി.കെ. മുഹമ്മദ്, മീഡിയവണ്‍-ഗള്‍ഫ് മാധ്യമം എക്സിക്യൂട്ടിവ് കമ്മിറ്റി ചെയര്‍മാര്‍ അര്‍ഷദ് ഇ, നസീം ഹെല്‍ത്ത് കെയര്‍ ബ്രാഞ്ച് അഡ്മിനിസ്ട്രേഷന് മേധാവി റിയാസ്, പൊഡാര്‍ പേള്‍ സ്കൂള്‍ പ്രസിഡന്റ് സി. മുഹമ്മദ് നിസാര്‍, എൻ.വി.ബി.എസ് ഫൗണ്ടർ ആൻഡ് സി.ഇ.ഒ ബേനസീര്‍ മനോജ്, ഫൗണ്ടര്‍ ആൻഡ് ചീഫ് കോച്ച് മനോജ് സാഹിബ്ജാന്, ഫ്രൈഡി റസ്റ്റാറന്റ് മാനേജിങ് പാര്‍ട്ണര്‍ ഹര്ഷിൻ, അഹ്മദ് മഗ്റബി കണ്ട്രി ഹെഡ് തന്‍സീര്‍, ബ്രാന്‍ഡോ മീഡിയ മാനേജിങ് പാര്‍ട്ണര്‍ സുബൈര്‍, മീഡിയവണ്‍ മീഡിയ സൊലൂഷന് ഡെപ്യൂട്ടി മാനേജര്‍ മുഹമ്മദ് റഹീസ് തുടങ്ങിയവര്‍ വിദ്യാര്‍ഥികളെ ആദരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.