മീഡിയവൺ പെയിൻറിങ് മത്സരം: സമ്മാനദാനം
text_fieldsദോഹ: ഖത്തറിലെ പ്രവാസി വിദ്യാര്‍ഥികള്‍ക്കായി 'മീഡിയവണ്‍' സംഘടിപ്പിച്ച ആര്‍ട്ട് ഫോര്‍ ബെറ്റര്‍ വേള്‍ഡ് ഓണ്‍ലൈന്‍ ലൈവ് പെയിൻറിങ് മത്സരത്തില്‍ വിജയികളായവര്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു.
അല്‍ മന്‍സൂറയില്‍ നടന്ന ചടങ്ങില്‍ മീഡിയവണ്‍ - മാധ്യമം ഖത്തര്‍ എക്സിക്യൂട്ടിവ് കമ്മിറ്റി ചെയര്‍മാന്‍ റഹീം ഓമശ്ശേരി, വൈസ് ചെയർമാന്‍ നാസർ ആലുവ, മാര്‍ക്കറ്റിങ് മാനേജര്‍ നിഷാന്ത് തറമ്മേല്‍, സോഫ്റ്റീസ് ഖത്തര്‍ സെയില്‍സ് മാനേജര്‍ ഫാരിസ്, ഫാര്‍മസി ഓപറേഷന്‍സ് മാനേജര്‍ മുഹമ്മദ് ഫാറൂഖ് എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. മത്സരത്തിെൻറ വിധികര്‍ത്താക്കളായ ആര്‍ട്ടിസ്റ്റ് അഷ്റഫ്, ആര്‍ട്ടിസ്റ്റ് രജീഷ് രവി, സ്വപ്ന നമ്പൂതിരി, അവതാരക മഞ്ജു മനോജ് എന്നിവര്‍ക്കും ഉപഹാരങ്ങള്‍ കൈമാറി.
മൂന്ന് വിഭാഗങ്ങളിലായി മാറ്റുരച്ച അഞ്ഞൂറോളം മത്സരാര്‍ഥികളില്‍നിന്നാണ് ആദ്യ മൂന്ന് സ്ഥാനക്കാരെ തിരഞ്ഞെടുത്തത്. മൂന്ന് മുതല്‍ അഞ്ച് വയസ്സ് വരെയുള്ള കാറ്റഗറി എ യില്‍ മഹീ പ്രസാദ് (ഡി.പി.എസ് മോഡേണ്‍ ഇന്ത്യന്‍ സ്കൂള്‍) ഒന്നാം സ്ഥാനം നേടി. ദിയ തെരേസ് ചാണ്ടി (അല്‍ ഖോര്‍ കമ്യൂണിറ്റി ഇൻറര്‍നാഷനല്‍ സ്കൂള്‍) രണ്ടാം സ്ഥാനവും അന്‍സില്‍ ജോസ്വെല്‍ ഡിസൂസ (ഡി.പി.എസ് എം.ഐ.എസ്) മൂന്നാം സ്ഥാനവും നേടി.
ആറ് മുതല്‍ ഒമ്പത് വയസ്സ് വരെയുള്ളവരുടെ കാറ്റഗറി ബിയില്‍ സ്റ്റെഫാനോ ആൻറണി (ശാന്തിനികേതന്‍ ഇന്ത്യന്‍ സ്കൂള്‍) ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഇസ്റാ ഫിറോസ് (ബിര്‍ള പബ്ലിക് സ്കൂള്‍ വിദ്യാര്‍ഥി) രണ്ടും ആഷിഖ് സിയാദ് (ശാന്തിനികേതന്‍ സ്കൂള്‍ വിദ്യാര്‍ഥി) മൂന്നാം സ്ഥാനവും നേടി. ഒമ്പത് മുതല്‍ 12 വയസ്സ് വരെയുള്ളവരുടെ കാറ്റഗറി സിയില്‍ സ്വെറ്റ്ലാന മേരി ഷിബു ഒന്നാം സ്ഥാനവും നിവാന്‍ കുരുവിള രണ്ടാം സ്ഥാനവും സാബാ സൌദ മൂന്നാം സ്ഥാനവും നേടി. മൂന്ന് പേരും ശാന്തിനികേതന്‍ സ്കൂള്‍ വിദ്യാര്‍ഥികളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.