മീഡിയവൺ ഖിഫ് സൂപ്പർ കപ്പ്: കോഴിക്കോട്, എറണാകുളം ടീമുകൾക്ക് ജയം
text_fieldsദോഹ: മീഡിയവൺ ഖിഫ് സൂപ്പർ കപ്പ് ഫുട്ബാളിൽ വെള്ളിയാഴ്ച നടന്ന മത്സരങ്ങളിൽ കെ.എം.സി.സി കോഴിക്കോടിനും, യുനൈറ്റഡ് എറണാകുളത്തിനും ജയം.
മൂന്ന് മത്സരങ്ങൾ നടന്ന ദിവസത്തിലെ രണ്ടാം അങ്കത്തിൽ കെ.എം.സി.സി കോഴിക്കോട് അനക്സ് പാലക്കാടിനെയാണ് തോൽപിച്ചത്. സ്കോർ: 3-0. ദോഹ സ്റ്റേഡിയത്തിലെ ആവേശപ്പോരാട്ടത്തിൽ വാജിദ് അലി, മുഹമ്മദ് ആഷിഫ്, ഹസനുൽ ഹാദി എന്നിവരാണ് കെ.എം.സി.സി കോഴിക്കോടിനായി സ്കോർ ചെയ്തത്.
അവസാന മത്സരത്തിൽ യുനൈറ്റഡ് എറണാകുളം 4-1ന് ട്രാവൻകൂർ എഫ്.സിയെ തോൽപിച്ചു. യുനൈറ്റഡിന്റെ റോഷൻ ഹാട്രിക് നേടി വിജയ ശിൽപിയായി. ഉമറിന്റെ വകയായിരുന്നു നാലാം ഗോൾ.
ടൂർണമെന്റിൽ രണ്ട് കളികളും ജയിച്ച ഫ്രൻഡ്സ് ഓഫ് തൃശൂർ, ടി.ജെ.എസ്.വി തൃശൂർ, കെ.എം.സി.സി കോഴിക്കോട് ടീമുകളാണ് ആറ് പോയന്റുമായി ആദ്യ മൂന്നു സ്ഥാനങ്ങളിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.