നടുമുറ്റം മെഡിക്കല്‍ ക്യാമ്പ്
text_fieldsദോഹ: ഐ.സി.ബി.എഫുമായി സഹകരിച്ച് സ്ത്രീകൾക്കു മാത്രമായി നടുമുറ്റം ഖത്തർ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. നജ്മ സ്ട്രീറ്റിലെ ഫോക്കസ് മെഡിക്കല്‍ സെന്‍ററിൽ വെള്ളിയാഴ്ച രാവിലെ എട്ടുമുതൽ 11 വരെയാണ് മെഡിക്കല്‍ ക്യാമ്പ് നടത്തിയത്. ഇരുനൂറിലധികം ആളുകളാണ് മുൻകൂട്ടി രജിസ്റ്റർ ചെയ്തിരുന്നത്.
ക്യാമ്പ് ഐ.സി.ബി.എഫ് ആക്ടിങ് പ്രസിഡന്‍റ് വിനോദ് നായർ ഉദ്ഘാടനം ചെയ്തു. നടുമുറ്റം കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍, ഫോക്കസ് മെഡിക്കല്‍ സെന്‍റർ പ്രതിനിധികള്‍, ഐ.സി.ബി.എഫ് പ്രതിനിധികള്‍ എന്നിവർ ചേർന്ന് ബലൂണുകള്‍ പറത്തി. നടുമുറ്റം ആക്ടിങ് പ്രസിഡന്‍റ് നിത്യ സുബീഷ്, ഫോക്കസ് മെഡിക്കല്‍ സെന്‍റർ സി.ഇ.ഒ ആരിഫ്, കൾചറൽ ഫോറം പ്രസിഡന്‍റ് മുനീഷ് എ.സി, ഐ.സി.ബി.എഫ് മെഡിക്കല്‍ ക്യാമ്പ് ഹെഡ് രജനി മൂർത്തി തുടങ്ങിയവർ സംസാരിച്ചു. മെനൊപ്പോസ് ആൻഡ് ഡിപ്രഷൻ എന്ന വിഷയത്തില്‍ ഡോ. ഷിറിൻ സംസാരിച്ചു.
ജനറൽ ഫിസിഷ്യൻ ഡോ. നവാല തയ്യിൽ, ഗൈനക്കോളജി സ്പെഷലിസ്റ്റ് ഡോ. മാനസി, ഡെന്‍റൽ സ്പെഷലിസ്റ്റ് ഡോ. നാജിയ ഫൈസൽ തുടങ്ങിയവർ ക്യാമ്പിൽ എത്തിയവരെ പരിശോധിച്ചു. ആവശ്യക്കാർക്ക് സൗജന്യ മരുന്നുകളും തുടർചികിത്സക്കായി ഫോക്കസ് മെഡിക്കൽ സെന്‍ററിന്‍റെ സൗജന്യ മെഡിക്കല്‍ വൗച്ചറും നൽകി. ഫോക്കസ് മെഡിക്കല്‍ സെന്‍ററിനുള്ള നടുമുറ്റം സ്നേഹോപഹാരം നൂർജഹാൻ ഫൈസലിൽനിന്ന് ജനറൽ മാനേജർ പി. കുഞ്ഞഹമ്മദും സി.ഇ.ഒ ആരിഫും ചേർന്ന് സ്വീകരിച്ചു. ഐ.സി.ബി.എഫ് ജോയന്റ് സെക്രട്ടറി കാരോൾ, കൾചറൽ ഫോറം വൈസ് പ്രസിഡന്‍റ് മുഹമ്മദ് കുഞ്ഞി തുടങ്ങിയവർ സംബന്ധിച്ചു.
നടുമുറ്റം വൈസ് പ്രസിഡന്‍റ് നുഫൈസ ഹാഫിസ്, ജനറല്‍ സെക്രട്ടറി മുഫീദ അബ്ദുൽ അഹദ്, സെക്രട്ടറി സകീന അബ്ദുല്ല, അഡ്മിൻ സെക്രട്ടറി ഫാത്വിമ തസ്നീം, ട്രഷറർ റുബീന മുഹമ്മദ് കുഞ്ഞി, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ലത കൃഷ്ണ, സുമയ്യ തസീൻ, അജീന, മാജിദ, സന നസീം, ഷാദിയ ശരീഫ്, വാഹിദ നസീർ, ജോളി തോമസ്, ഹമാമ ഷാഹിദ്, ആബിദ സുബൈർ, ഷീബ മത്തായി കുര്യൻ, സഹല കെ, ഹുമൈറ വാഹിദ്, സനിയ്യ കെ.സി, ഷെറിൻ തുടങ്ങിയവർ നേതൃത്വം കൊടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.