നടുമുറ്റം മെഡിക്കൽ ക്യാമ്പ്
text_fieldsദോഹ: നടുമുറ്റം ഖത്തർ മദീന ഖലീഫയിലെ യാസ്മെഡ് മെഡിക്കൽ സെന്ററുമായി സഹകരിച്ച് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. വനിതകൾക്കും കുട്ടികൾക്കും മാത്രമായി നടന്ന ക്യാമ്പിൽ ജനറൽ മെഡിസിൻ , ഗൈനക്കോളജി, പീഡിയാട്രിക് ഉൾപ്പെടെ വിദഗ്ധ ഡോക്ടര്‍മാരുടെ സേവനങ്ങളും ലാബ് ടെസ്റ്റുകൾ, ഹെൽത്ത് സ്ക്രീനിങ് തുടങ്ങിയവയും സൗജന്യമായി ലഭ്യമാക്കിയിരുന്നു. ഗൈനക്കോളജി വിഭാഗം ഡോ. നാസിയ സുൽത്താന സുഹൈൽ ഖാസി ഗർഭാശയ രോഗങ്ങളെക്കുറിച്ചും അതിനെതിരായി സ്വീകരിക്കേണ്ട ജീവിതശൈലികളെക്കുറിച്ചും ബോധവത്കരണ ക്ലാസ് നടത്തി.
മുഖ്യാതിഥി സ്പെഷൽ കെയർ ഡെന്റൽ പ്രാക്ടീഷനർ ഡോ.ഖദീജ സിയാന ക്യാമ്പ് ഉദ്ഘാടനം ചെയ്തു. യാസ്മെഡ് മെഡിക്കൽ സെന്റർ മാനേജർ മുഹമ്മദ് അലി, ഐ.സി.ബി.എഫ് സെക്രട്ടറി മുഹമ്മദ് കുഞ്ഞി, പ്രവാസി വെൽഫെയർ പ്രസിഡന്റ് ചന്ദ്രമോഹൻ, വൈസ് പ്രസിഡന്റ് റഷീദലി എന്നിവർ സംബന്ധിച്ചു. നടുമുറ്റം പ്രസിഡന്റ് സന നസീം യാസ്മെഡ് മാനേജർ മുഹമ്മദലിക്ക് നടുമുറ്റം സ്നേഹോപഹാരം സമർപ്പിച്ചു. മെഹദിയ മൻസൂർ ഗാനം ആലപിച്ചു.നടുമുറ്റം പ്രസിഡന്റ് സന നസീം സ്വാഗതവും യാസ്മെഡ് മെഡിക്കൽ സെന്റർ മാർക്കറ്റിങ് മാനേജർ ഉനൈസ് ലുലു നന്ദിയും പറഞ്ഞു. ജനറൽ സെക്രട്ടറി ഫാത്തിമ തസ്നീം, വൈസ് പ്രസിഡന്റ് ലത കൃഷ്ണ, ട്രഷറർ റഹീന സമദ്, കേന്ദ്ര കമ്മിറ്റിയംഗങ്ങളായ ഖദീജാബി നൗഷാദ്, മുബഷിറ ഇസ്ഹാഖ്, സനിയ്യ കെ.സി, ജമീല മമ്മു, വിവിധ ഏരിയ പ്രവർത്തകർ തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.