ഇൻഡസ്ട്രിയൽ ഏരിയയില്‍ മെഡിക്കല്‍ ക്യാമ്പ്
text_fieldsദോഹ: കൾച്ചറൽ ഫോറം ഇൻഡസ്ട്രിയൽ ഏരിയ അൽ അബീർ മെഡിക്കൽ സെന്ററിന്റെ സഹകരണത്തോടെ ഇൻഡസ്ട്രിയൽ ഏരിയയിലെ താമസക്കാര്‍ക്കായി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. പ്രാഥമിക രക്തപരിശോധനയും ഡോക്ടർമാരുടെ സേവനവും ക്യാമ്പില്‍ നല്കി. പുകവലി മറ്റു ലഹരി ഉപയോഗം എന്നിവയുടെ ദൂഷ്യഫലങ്ങളെ കുറിച്ചുള്ള ബോധവത്കരണ ക്ലാസ്, പോസ്റ്റർപ്രദർശനം ‘ആന്റി ടുബാക്കോ’ പ്രതിജ്ഞ തുടങ്ങിയവയും ക്യാമ്പിന്റെ ഭാഗമായി നടന്നു. ഹമദ് മെഡിക്കല്‍ കോര്‍പറേഷനു കീഴിലെ കമ്യൂണിക്കബിള്‍ ഡിസീസ് സെന്റര്‍ ക്ലിനിക്കല്‍ അസി.എക്സി. ഡയറക്ടര്‍ ഡോ. എറിക് അമോഹ് ഉദ്ഘാടനം ചെയ്തു.
കമ്യൂണിക്കബിള്‍ ഡിസീസ് സെന്റര്‍ കണ്‍സള്‍ട്ടന്റ് ഡോ. മനോജ് വര്‍ഗീസ്, അല്‍ അബീര്‍ മെഡിക്കല്‍സ് സെന്റര്‍ ഹെഡ് ഓഫ് ഓപറേഷന്‍സ് ഡോ. നിത്യാനന്ദ, ഐ.സി.ബി.എഫ് സെക്രട്ടറി മുഹമ്മദ് കുഞ്ഞി, കള്‍ച്ചറല്‍ ഫോറം പ്രസിഡന്റ് ആര്. ചന്ദ്രമോഹന്, ഇന്ത്യൻ ഫാർമസിസ്റ്റ് അസോസിയേഷൻ ഖത്തർ ജനറൽ സെക്രട്ടറി സുഹൈൽ, കള്‍ച്ചറല്‍ ഫോറം വൈസ് പ്രസിഡന്റ് റഷീദ് അലി തുടങ്ങിയവര്‍ സംബന്ധിച്ചു. കൾച്ചറൽ ഫോറം ഇൻഡസ്ട്രിയൽ ഏരിയ പ്രസിഡന്റ് എം.കെ.അബ്ദുസ്സലാം പരിപാടി നിയന്ത്രിച്ചു.
കെയര്‍ ആന്‍ ക്യുവര്‍ ഫാര്‍മസി, വെല്‍കെയര്‍ ഗ്രൂപ് എന്നിവയുടെ സഹകരണത്തോടെ ഇന്ത്യൻ ഫാർമസിസ്റ്റ് അസോസിയേഷന്റെ നേതൃത്വത്തില്‍ ക്യാമ്പില്‍ മരുന്നുകളും വിതരണം ചെയ്തത് നൂറുകണക്കിന് തൊഴിലാളികള്‍ക്ക് ആശ്വാസകരമായി. കള്‍ചറല്‍ ഫോറം സംസ്ഥാന സെക്രട്ടറി സി. ഷറഫുദ്ദീന് , മെഡിക്കല്‍ വിങ് കണ്‍വീനര്‍ പി. സുനീര്‍ , ഹാഷിം ആലപ്പുഴ, ഇഖ്ബാല്‍ ഇബ്രാഹിം എന്നിവര്‍ നേതൃത്വം നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.