ആരോഗ്യസന്ദേശവുമായി മെഡിക്കൽ ക്യാമ്പ്
text_fieldsഖത്തർ ഇന്ത്യൻ ഇസ്ലാഹി സെന്റർ, നസീം ഹെൽത്ത് കെയർ മെഗാ മെഡിക്കൽ ക്യാമ്പിന്റെ ഉദ്ഘാടന ചടങ്ങിൽ സംഘാടകർ വിശിഷ്ടാതിഥികൾക്കൊപ്പം
ദോഹ: ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെന്ററും നസീം ഹെൽത്ത് കെയറും ചേർന്ന് സംഘടിപ്പിച്ച മെഗാ മെഡിക്കൽ ക്യാമ്പ് ജനപങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി. ക്യാമ്പിന്റെ ഉദ്ഘാടനം ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെന്റർ പ്രസിഡന്റ് സുബൈർ വക്റ നിർവഹിച്ചു.
മുഖ്യാതിഥിയായി ഇബ്രാഹിം അബ്ദുല്ല എം അൽ ഒബൈദ്ലി പങ്കെടുത്തു. മെഡിക്കൽ ക്യാമ്പ് ചെയർമാനും ഇന്ത്യൻ സ്പോർട്സ് കൗൺസിൽ പ്രസിഡന്റുമായ ഇ.പി. അബ്ദുറഹിമാൻ അധ്യക്ഷനായിരുന്നു.
ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, നസീം ഹെൽത്ത് കെയർ സി റിങ് ബ്രാഞ്ച് മേധാവി റിയാസ് ഖാൻ, അഷ്റഫ് വെൽകെയർ, ഡോ. മഖ്തൂം അസീസ്, ലുത്ഫി കലമ്പൻ, സുഹൈൽ, അഷ്റഫ്, മുഹമ്മദ് റിസൽ, റിഷദ് പി.കെ എന്നിവർ സംസാരിച്ചു.
വിദഗ്ധ ഡോക്ടർമാരുടെയും ആരോഗ്യപ്രവർത്തകരുടെയും സജീവ പങ്കാളിത്തത്തോടെ നടന്ന ക്യാമ്പിൽ 750ൽ അധികം പേർ ആരോഗ്യപരിശോധനകൾ, ലാബ് ടെസ്റ്റുകൾ, സി.പി.ആർ, ഫസ്റ്റ് എയ്ഡ് പരിശീലന ക്ലാസുകൾ, ആരോഗ്യ ബോധവത്കരണ ക്ലാസുകൾ എന്നിവയിൽ പങ്കാളികളായി. 150ലധികം പേർ രക്തദാനത്തിൽ പങ്കെടുത്തു.
ഹമദ് ബ്ലഡ് ഡോനേഷൻ സെന്ററിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച രക്തദാന പരിപാടി ജീവൻ രക്ഷയുടെ സന്ദേശമായി മാറി.
ക്യാമ്പിന്റെ വിജയത്തിനായി പ്രവർത്തിച്ച വിവിധ അസോസിയേഷനുകൾക്കും വളന്റിയേഴ്സിനും അക്ബർ ഖാസിം, ജി.പി. കുഞ്ഞാലികുട്ടി, അബ്ദുറഹിമാൻ ഗ്യാലക്സി, ഹനീഫ് ആയപ്പള്ളി, നജീബ് അബൂബക്കർ, അബ്ദുൽ വഹാബ്, ഖല്ലാദ് ഇസ്മായിൽ എന്നിവർ ഉപഹാരം നൽകി. ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെന്റർ ജനറൽ സെക്രട്ടറി പി.കെ. ഷമീർ സ്വാഗതവും പ്രോഗ്രാം കൺവീനർ ഡോ. ഹഷിയത്തുല്ല നന്ദിയും പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.