Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഅ​ന​ധി​കൃ​ത...

അ​ന​ധി​കൃ​ത മെ​ഡി​ക്ക​ല്‍ ഉ​പ​ക​ര​ണ​വി​ൽ​പ​ന: ഏ​ഷ്യ​ക്കാ​ര​ൻ പി​ടി​യി​ൽ

text_fields
bookmark_border
അ​ന​ധി​കൃ​ത മെ​ഡി​ക്ക​ല്‍ ഉ​പ​ക​ര​ണ​വി​ൽ​പ​ന: ഏ​ഷ്യ​ക്കാ​ര​ൻ പി​ടി​യി​ൽ
cancel
camera_alt????????????? ???????????????? ????????????????? ??????????? ?????????????????

ദോ​ഹ: കോ​വി​ഡ്​ വൈ​റ​സ്​ ബാ​ധ മു​ത​ലെ​ടു​ത്ത്​ മെ​ഡി​ക്ക​ല്‍ ഉ​പ​ക​ര​ണ​ങ്ങ​ള്‍ അ​ന​ധി​കൃ​ത​മാ​യി വി​ത​ര​ണം ചെ​യ്ത ഏ​ഷ്യ​ക്കാ​ര​നെ ജ​ന​റ​ല്‍ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് ക്രി​മി​ന​ല്‍ ഇ​ന്‍വെ​സ്​​റ്റി​ഗേ​ഷ​നി​ലെ ക്രി​മി​ന​ല്‍ ഇ​ന്‍വെ​സ്​​റ്റി​ഗേ​ഷ​ന്‍ വി​ഭാ​ഗം അ​റ​സ്​​റ്റ്​ ചെ​യ്തു. അ​ന​ധി​കൃ​ത​മാ​യി മെ​ഡി​ക്ക​ല്‍ സാ​ധ​ന​ങ്ങ​ള്‍ വി​ല്‍പ​ന ന​ട​ത്തു​ന്നു എ​ന്ന വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ര്‍ന്നാ​ണ് അ​ധി​കൃ​ത​ര്‍ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ പൂ​ര്‍ത്തി​യാ​ക്കി​യ​തി​ന് ശേ​ഷ​മാ​യി​രു​ന്നു അ​റ​സ്​​റ്റ്. ഇ​യാ​ളി​ല്‍ നി​ന്നും മെ​ഡി​ക്ക​ല്‍ സാ​ധ​ന​ങ്ങ​ളും പി​ടി​ച്ചെ​ടു​ത്തു.800 മെ​ഡി​ക്ക​ല്‍ ഗ്ലൗ​സു​ക​ളും 7900 മെ​ഡി​ക്ക​ല്‍ മാ​സ്കു​ക​ളും 1502 മെ​ഡി​ക്ക​ല്‍ ക്ലോ​ത്തിം​ഗു​ക​ളും ആ​ൻ​റി​ബ​യോ​ട്ടി​ക്കു​ക​ളും തെ​ര്‍മോ​മീ​റ്റ​റു​ക​ളും ര​ണ്ട് ല​ക്ഷം റി​യാ​ലു​മാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്.


രാ​ജ്യ​ത്തെ വി​വി​ധ ഫാ​ര്‍മ​സി​ക​ളി​ല്‍ നി​ന്നു​മാ​ണ് സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങി​യ​തെ​ന്ന് ഇ​യാ​ൾ ഉ​ദ്യോ​ഗ​സ്ഥ​രോ​ട് പ​റ​ഞ്ഞു. വാ​ങ്ങി​യ സാ​ധ​ന​ങ്ങ​ള്‍ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക്​ അ​ന​ധി​കൃ​ത​മാ​യി വി​ല്‍പ​ന ന​ട​ത്തു​ക​യും ചെ​യ്തു. ലോ​ക​ത്തെ ആ​രോ​ഗ്യ അ​വ​സ്ഥ​ക​ളെ ഇ​യാ​ള്‍ ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ക്കു​ശേ​ഷം ഇ​യാ​ളെ നി​യ​മ ന​ട​പ​ടി​ക​ള്‍ക്കാ​യി കൈ​മാ​റി. സ​മൂ​ഹ​ത്തി​​െൻറ ആ​രോ​ഗ്യ​ത്തി​നും സാ​മ്പ​ത്തി​കാ​വ​സ്ഥ​ക​ള്‍ക്കും ത​ക​രാ​റു​ക​ള്‍ സം​ഭ​വി​ക്കു​ന്ന ത​ര​ത്തി​ല്‍ നി​യ​മ വി​രു​ദ്ധ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ശ്ര​ദ്ധ​യി​ല്‍പ്പെ​ട്ടാ​ല്‍ അ​റി​യി​ക്ക​ണ​മെ​ന്ന് പൊ​തു​ജ​ന​ങ്ങ​ളോ​ട് മ​ന്ത്രാ​ല​യം ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:medicalgulf news
News Summary - medical-covid-gulf news
Next Story