മെഡിക്കൽ റിപ്പോർട്ടുകൾ: ഓൺലൈൻ അപേക്ഷ എല്ലാ എച്ച്.എം.സി കേന്ദ്രങ്ങളിലും
text_fieldsദോഹ: ഹമദ് മെഡിക്കൽ കോർപറേഷന് കീഴിലുള്ള മുഴുവൻ കേന്ദ്രങ്ങളിലും ഒാൺലൈൻ മെഡിക്കൽ റിപ്പോർട്ടിനുള്ള അപേക്ഷാ സേവനം നടപ്പാക്കിയതായി എച്ച്.എം.സി അറിയിച്ചു. രോഗികൾക്കോ രോഗികളുടെ ബന്ധുക്കൾക്കോ മെഡിക്കൽ റിപ്പോർട്ടിന് പണമടച്ച് അപേക്ഷ സമർപ്പിക്കാനാകുമെന്നും ആശുപത്രിയിലെത്തേണ്ടതില്ലെന്നും അധികൃതർ അറിയിച്ചു. അറബി, ഇംഗ്ലീഷ് ഭാഷകളിലായിരിക്കും മെഡിക്കൽ റിപ്പോർട്ട് ലഭ്യമാവുക.വ്യക്തിഗത മെഡിക്കൽ റിപ്പോർട്ട് ലഭിക്കുന്നതിനുള്ള ഏറ്റവും മികച്ചതും സുരക്ഷിതവുമായ മാർഗമാണിതെന്നും ആവശ്യക്കാർ വർധിച്ച സാഹചര്യത്തിലാണ് പുതിയ നടപടിയെന്നും ഹമദ് ജനറൽ ആശുപത്രി മെഡിക്കൽ ഡയറക്ടർ ഡോ. യൂസുഫ് അൽ മസ്ലമാനി പറഞ്ഞു.
രോഗികൾക്കും അവരുടെ കുടുംബങ്ങൾക്കും ഏറെ ആശ്വാസകരമായ നടപടിയാണ് അപേക്ഷ ഒാൺലൈൻ വഴിയാക്കിയതെന്നും ആശുപത്രിയിലേക്കുള്ള സന്ദർശനം കുറക്കാനാകുമെന്നും നിലവിലെ സാഹചര്യത്തിൽ ഇൻഫെക്ഷൻ കൺേട്രാൾ േപ്രാട്ടോകോൾ കൂടുതൽ കാര്യക്ഷമമാക്കാൻ സാധിക്കുമെന്നും ഡോ. അൽ മസ്ലമാനി വ്യക്തമാക്കി.
ഒാൺലൈൻ വഴി അപേക്ഷ നൽകിക്കഴിഞ്ഞാലുടൻ വീടുകളിലേക്കോ ഖത്തർ പോസ്റ്റ് വഴിയോ റിപ്പോർട്ടുകൾ ലഭ്യമാകും. ചില സാഹചര്യങ്ങളിൽ നസ്മഅക് കസ്റ്റമർ സർവിസ് ഡെസ്കിൽനിന്നും റിപ്പോർട്ട് സ്വീകരിക്കാനാകുമെന്നും അദ്ദേഹം അറിയിച്ചു. ദേശീയ കോവിഡ്–19 ഹെൽപ്ലൈൻ നമ്പറായ 16000 എല്ലാ ദിവസങ്ങളിലും 24 മണിക്കൂറും പ്രവർത്തിക്കും. കോവിഡുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഇതിലൂടെ ലഭിക്കും. മാനസിക പ്രയാസമനുഭവിക്കുന്നവർക്ക് മാനസികാരോഗ്യ വിദഗ്ധരുെട സേവനമടക്കം ഈ നമ്പറിലൂടെ ലഭ്യമാകും.
ജീവന് ഭീഷണിയില്ലാത്ത അടിയന്തര കേസുകൾക്കും രാവിലെ ഏഴുമുതൽ വൈകീട്ട് മൂന്നു വരെ എച്ച്.എം.സിയുടെ എമർജൻസി കൺസൾട്ടേഷൻ സർവിസ് നമ്പറായ 16000ൽ ബന്ധപ്പെടാം. ജീവന് ഭീഷണി നേരിടുന്ന കേസുകളിൽ അടിയന്തര സേവന വിഭാഗത്തിെൻറ 999 നമ്പറിലാണ് ബന്ധപ്പെടേണ്ടത്. ഇതിൽ വിളിച്ചാൽ ആംബുലൻസ് അടക്കമുള്ളവയുടെ സേവനം ലഭിക്കും. ജീവന് ഭീഷണിയില്ലാത്ത അടിയന്തര കേസുകൾക്കായി പി.എച്ച്.സി.സിക്ക് കീഴിലുള്ള എട്ട് അടിയന്തര ചികിത്സ കേന്ദ്രങ്ങളിലും ബന്ധപ്പെടാവുന്നതാണ്. ചികിത്സയിലുള്ള രോഗികളുടെ വിവരങ്ങൾ അറിയാനുള്ള പ്രത്യേക ഫോൺനമ്പറുകളും ഹമദ് മെഡിക്കൽ കോർപറേഷൻ (എച്ച്.എം.സി) തയാറാക്കിയിട്ടുണ്ട്. കോവിഡ് രോഗികളുടെ എല്ലാ വിവരങ്ങളും ഈ നമ്പറുകളിലൂടെ അറിയാനാകും. അൽവക്റ ആശുപത്രി പ്രധാന നമ്പർ: 40115060, ഹസം മിബൈരീക് ജനറൽ ആശുപത്രി: 4024 0222, ക്യൂബൻ ആശുപത്രി: 4015 7777, സർജിക്കൽ സ്പെഷാലിറ്റി സെൻറർ: 4439 6762, മിസൈദ് ആശുപത്രി: 3305 6541
റാസ്ലഫാൻ ആശുപത്രി: 6613 0897 എന്നിവയാണ് ഈ നമ്പറുകൾ. ഈ നമ്പറുകളിൽ രാജ്യത്തെ കോവിഡ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രോഗികളുമായി ബന്ധെപ്പട്ട വിവരങ്ങൾ അറിയാനാകുമെന്ന് എച്ച്.എം.സി അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.