എംബസി ഉദ്യോഗസ്ഥരുമായി കെ.ബി.എഫ് ഭാരവാഹികളുടെ കൂടിക്കാഴ്ച
text_fieldsദോഹ: കേരള ബിസിനസ് ഫോറം ഭാരവാഹികൾ പ്രസിഡന്റ് അജി കുര്യാക്കോസിന്റെ നേതൃത്വത്തിൽ ഇന്ത്യൻ എംബസി ഷെർഷെ ദഫേ ആഞ്ജലിൻ പ്രേമലതയുമായി കൂടിക്കാഴ്ച നടത്തി. കൊമേഴ്സ്യൽ അറ്റാഷെ ദീപക് പുന്ദിർ പങ്കെടുത്ത യോഗത്തിൽ കെ.ബി.എഫിന്റെ കർമപരിപാടികൾ പ്രസിഡന്റ് വിവരിച്ചു.
ഖത്തർ വിഷൻ 2030 നോട് ചേർന്ന് കെ.ബി.എഫ് വിഷൻ 2030, അംഗങ്ങൾക്കായുള്ള ഇൻഷുറൻസ് പദ്ധതി, കെ.ബി.എഫ് എക്സ്പോ, ബിസിനസ് ഹെൽപ് ഡെസ്ക് പദ്ധതി, ലീഗൽ സെൽ രൂപവത്കരണം , മീറ്റ് ദി ലെജൻഡ് തുടങ്ങിയ പദ്ധതികളെക്കുറിച്ച് അജി കുര്യാക്കോസ് വിശദീകരിച്ചു
വൈസ് പ്രസിഡന്റ് കിമി അലക്സാണ്ടർ, ജനറൽ സെക്രട്ടറി മൻസൂർ മൊയ്ദീൻ, ട്രഷറർ നൂറുൽ ഹഖ്, ജോ. സെക്രട്ടറിമാരായ സോണി എബ്രഹാം, ഫർസാദ് അക്കര, അംഗങ്ങളായ ഹമീദ് കെ.എം.എസ്, മുഹമ്മദ് ഷബീർ, ജയപ്രസാദ് ജെ.പി, അസ്ലം മുഹമ്മദ്, ഹംസ സഫർ എന്നിവരെ എംബസി ഉദ്യോഗസ്ഥർക്ക് പരിചയപ്പെടുത്തി.
ഖത്തറിന്റെ ദീർഘവീക്ഷണത്തെ കുറിച്ച് സംസാരിച്ച ആഞ്ജലിൻ പ്രേമലത, പ്രോജക്ട് ഖത്തറിൽ കെ.ബി.എഫിന്റെ പങ്കാളിത്തത്തെ അഭിനന്ദിച്ചതിനൊപ്പം, അഗ്രിടെക്, ഇന്റർനാഷനൽ ഹോർട്ടികൾച്ചർ എക്സ്പോ തുടങ്ങിയ ലോകോത്തര നിലവാരമുള്ള പരിപാടികളിൽ ഇന്ത്യൻ വ്യവസായ സമൂഹത്തിന്റെ കൂടുതൽ പങ്കാളിത്തം ഉണ്ടാകേണ്ടതിനു കെ.ബി.എഫ് അടക്കമുള്ള സംഘടനകൾ മുന്നിലുണ്ടാവണമെന്ന് അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.