ജർമൻ വിദേശകാര്യമന്ത്രിയുമായി കൂടിക്കാഴ്ച
text_fieldsദോഹ: ഖത്തർ സന്ദർശിക്കുന്ന ജർമൻ വിദേശകാര്യമന്ത്രി അന്നലീന ബെയർബോക്കുമായി അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയും പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹ്മാൻ ആൽഥാനിയും കൂടിക്കാഴ്ച നടത്തി. ബുധനാഴ്ച രാവിലെ അമിരി ദിവാനിലായിരുന്നു കൂടിക്കാഴ്ച. ഖത്തറും ജർമനിയും തമ്മിലെ ഉഭയകക്ഷി ബന്ധങ്ങളും, സാമ്പത്തിക, ഊർജ മേഖലകളിലെ സഹകരണവും ക്ലീൻ എനർജിയിലെ നിക്ഷേപങ്ങളും കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു.
സുഡാനിലെ പുതിയ സംഭവ വികാസങ്ങളും, ഫലസ്തീൻ-ഇസ്രായേൽ വിഷയങ്ങൾ, യുക്രെയ്ൻ-റഷ്യ യുദ്ധം തുടങ്ങിയ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ ചർച്ച നടത്തിയതായി വാർത്താ ഏജൻസി റിപ്പോർട്ടു ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.