മെഗാ പൂക്കളമത്സരം; സ്വാഗതസംഘം രൂപവത്കരിച്ചു
text_fieldsദോഹ: കോഴിക്കോട് ജില്ല പ്രവാസി അസോസിയേഷൻ ഖത്തർ - മീഡിയ വൺ ഓണപ്പൂത്താലം പരിപാടിയുടെ ഭാഗമായി െസപ്റ്റംബർ 10ന് നടത്തുന്ന മെഗാ പൂക്കള മത്സരത്തിൻെറ സ്വാഗതസംഘം രൂപവത്കരിച്ചു.
കഴിഞ്ഞ ദിവസം അൽ സഹീം ഹാളിൽ ചേർന്ന യോഗത്തിൽ 51 അംഗ സ്വാഗതസംഘത്തിനാണ് രൂപം നൽകിയത്. പ്രസിഡൻറ് വാസു വാണിമേൽ അധ്യക്ഷത വഹിച്ചു. എക്സിക്യൂട്ടിവ് അംഗങ്ങൾ, ഓണററി മെംബേഴ്സ്, വനിതാ വിങ് ലീഡേഴ്സ് എന്നിവരെ ഉൾപ്പെടുത്തിയാണ് സ്വാഗത സംഘം രൂപവത്കരിച്ചത്.
പ്രസിഡൻറ് വാസു വാണിമേലിനെ പ്രോഗ്രാം കമ്മിറ്റി ചെയർമാനും ജനറൽ സെക്രട്ടറി ഗഫൂർ കാലിക്കറ്റിനെ പ്രോഗ്രാം കമ്മിറ്റി കൺവീനറായും തിരഞ്ഞെടുത്തു. രജിസ്ട്രേഷൻ, വളൻറിയർ, മീഡിയ, ഫുഡ് എന്നീ സബ് കമ്മിറ്റികൾക്കും രൂപം നൽകി.
ചടങ്ങിൽ മെഗാ പൂക്കള മത്സരത്തിൻെറ ഫ്ലയർ റിലീസ് മുഖ്യ പ്രായോജകരായ ഇമാമി സെവൻ ഓയിലിൻെറ മാർക്കറ്റിങ് മാനേജർ ബസന്ത്, പ്രോഗ്രാമിൻെറ റേഡിയൊ പാർട്ണർ മലയാളം 98. 6 എഫ്.എം മാർക്കറ്റിങ് മാനേജർ നൗഫൽ, ഇവൻറ് പാർട്നർ അൽ സഹീം ഇവൻറ് ചെയർമാൻ ഗഫൂർ കാലിക്കറ്റ് എന്നിവർ ചേർന്ന് നിർവഹിച്ചു. പൂക്കള മത്സരത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനം ലഭിക്കുന്നവർക്ക് യഥാക്രമം 2501, 1501, 1001 റിയാൽ എന്നിങ്ങനെയാണ് സമ്മാനം. മത്സരം സെപ്റ്റംബർ 10ന് വുഖയ്റിലെ പേൾ ഇൻറർനാഷനൽ സ്കൂളിൽ രാവിലെ 7.30ന് ആരംഭിക്കും. മത്സരത്തിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർ 66320397 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് സംഘാടകർ അറിയിച്ചു.
ചടങ്ങിൽ ജനറൽ സെക്രട്ടറി ഗഫൂർ കാലിക്കറ്റ്, ബസന്ത്, നൗഫൽ, ഷാജി പിവീസ്, അഡ്വൈസറി ബോർഡ് മെംബർ രവി പുതുക്കുടി എന്നിവർ സംസാരിച്ചു. സെക്രട്ടറി ഭരതാനന്ദ് നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.