Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_right'​െഎക്യസാ​ഖ്​' മെ​ഗാ...

'​െഎക്യസാ​ഖ്​' മെ​ഗാ മെ​ഡി​ക്ക​ൽ ക്യാ​മ്പ്​

text_fields
bookmark_border
​െഎക്യസാ​ഖ്​ മെ​ഗാ മെ​ഡി​ക്ക​ൽ ക്യാ​മ്പ്​
cancel
camera_alt

ഐ​ക്യസാ​ഖ് ഒ​ന്നാം വാ​ർ​ഷി​ക​ഭാ​ഗ​മാ​യി ന​ട​ന്ന മെ​ഗാ മെ​ഡി​ക്ക​ൽ ക്യാ​മ്പ്​ സം​ഘാ​ട​ക​ർ വി​ശി​ഷ്​​ടാ​തി​ഥി​ക​ൾ​ക്കൊ​പ്പം

ദോ​ഹ: ഖ​ത്ത​റി​ലെ ഇ​ടു​ക്കി- കോ​ട്ട​യം ജി​ല്ല​ക്കാ​രു​ടെ കൂ​ട്ടാ​യ്മ​യാ​യ 'ഐ​ക്യസാ​ഖ്​' ഒ​ന്നാം വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി മെ​ഗാ മെ​ഡി​ക്ക​ൽ ക്യാ​മ്പ്​ സം​ഘ​ടി​പ്പി​ച്ചു. ഐ.​സി.ബി.​എ​ഫ്, ആ​സ്​​റ്റ​ർ ഹെ​ൽ​ത്ത്‌ കെ​യ​ർ, ഹ​മ​ദ് ബ്ല​ഡ്‌ ബാ​ങ്ക്​ എ​ന്നി​വ​യു​മാ​യി ചേ​ർ​ന്ന്​ ഇ​ൻ​ഡ​സ്ട്രി​യ​ൽ തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യി മെ​ഡി​ക്ക​ൽ ക്യാ​മ്പും പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് വേ​ണ്ടി ര​ക്​​ത​ദാ​ന ക്യാ​മ്പും ഇ​ൻ​ഡ​സ്ട്രി​യ​ൽ ഏ​രി​യ ആ​സ്റ്റ​ർ മെ​ഡി​ക്ക​ൽ സെൻറ​റി​ൽ ന​ട​ത്തി. പ​രി​പാ​ടി ഐ.​സി.​ബി.​എ​ഫ്​ പ്ര​സി​ഡ​ൻ​റ്​ സി​യാ​ദ്​ ഉ​സ്​​മാ​ൻ ഉ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ഐ.​സി.​ബി.​എ​ഫ്​ വൈ​സ്​ പ്ര​സി​ഡ​ൻ​റ്​ വി​നോ​ദ്​ വി ​നാ​യ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രോ​ഗ്രാം ക​ൺ​വീ​ന​ർ ജെ​യ്മോ​ൻ കു​ര്യാ​ക്കോ​സ്, പ്ര​സി​ഡ​ൻ​റ്​ പ്ര​ദീ​പ് തെ​ക്ക​ന​ത്ത്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി മ​ഹേ​ഷ് മോ​ഹ​ന​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ആ​രോ​ഗ്യ സം​ര​ക്ഷ​ണ അ​റി​വു​ക​ൾ, ആ​രോ​ഗ്യ പ​രി​ശോ​ധ​ന, വൈ​ദ്യ സ​ഹാ​യം, ഐ.​സി.​ബി.​എ​ഫ്​ പ്ര​വാ​സി ഇ​ൻ​ഷു​റ​ൻ​സ് അ​റി​വും സ​ഹാ​യ​വും, ര​ക്ത ദാ​നം തു​ട​ങ്ങി നി​ര​വ​ധി പ​രി​പാ​ടി​ക​ൾ ഉ​ൾ​ക്കൊ​ള്ളി​ച്ചു​കൊ​ണ്ട് 'ഐ​ക്​​സാ​ഖ്​'​ആ​തു​ര സേ​വ​ന വി​ഭാ​ഗ​മാ​ണ് പൊ​തു ജ​ന​ങ്ങ​ൾ​ക്ക്‌ വേ​ണ്ടി സൗ​ജ​ന്യ​മാ​യി ക്യാ​മ്പ്​​ സം​ഘ​ടി​പ്പി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dohaBlood Donation CampMega Medical CampIdukki- Kottayam District Collective
News Summary - Mega Medical Camp
Next Story