‘മെയിൻ ഷിഫ് 6’ ദോഹ തുറമുഖത്തെത്തി
text_fieldsദോഹ: 3278 യാത്രക്കാരുമായി ‘മെയിൻ ഷിഫ് 6’ എന്ന ജർമൻ ക്രൂസ് കപ്പൽ ദോഹ തുറമുഖത്തെത്തി. ജർമൻ ക്രൂസ് ലൈനായ ‘ടി.യു.ഐ ക്രൂസ്’ ആണ് കപ്പലിന്റെ ഓപറേഷൻസ് കൈകാര്യം ചെയ്യുന്നത്. ദോഹ തുറമുഖത്ത് കപ്പലിലെ യാത്രക്കാർക്കും ജീവനക്കാർക്കും ഹൃദ്യമായ സ്വീകരണം നൽകി.
മാൾട്ടയുടെ പതാകക്ക് കീഴിൽ സഞ്ചരിക്കുന്ന ക്രൂസ് ലൈനർ ഈ സീസണിൽ ദോഹ തുറമുഖത്തേക്ക് ഒമ്പതു ട്രിപ്പുകൾ കൂടി നടത്തും. 2021-22 ക്രൂസ് സീസണിലാണ് ‘മെയിൻ ഷിഫ് 6’ കപ്പൽ ഖത്തർ തീരത്തേക്ക് ആദ്യ കോൾ നടത്തി.
2017ൽ കമീഷൻ ചെയ്ത ‘മെയിൻ ഷിഫ് 6ന്’ 295 മീറ്റർ നീളവും 35.8 മീറ്റർ വീതിയും എട്ടു മീറ്റർ ഡ്രാഫ്റ്റും ഉണ്ട്. 1800 ചതുരശ്ര മീറ്റർ സ്പാ, ഫിറ്റ്നസ് ഏരിയകൾ, 11 റസ്റ്റാറന്റുകൾ, 16 ലോഞ്ചുകൾ എന്നിവയും കപ്പലിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.