ഓർമകളുടെ വസന്തവുമായി ‘മെലോഡിയസ് മെമ്മറീസ്’
text_fieldsദോഹ: കീബോഡ് മാന്ത്രികൻ സ്റ്റീഫൻ ദേവസി മുതൽ മാപ്പിളപ്പാട്ടിന്റെ സുൽത്താൻ കണ്ണൂർ ഷെരീഫും ആരാധക ഹൃദയങ്ങളിലെ പാട്ടുകാരൻ അഫ്സലും ശിഖ പ്രഭാകരനും ജാസിം ജമാൽ, മുഹമ്മദ് അഫ്സൽ, ചിത്ര അരുൺ എന്നിവർ അണിനിരക്കുന്ന ‘ഗൾഫ് മാധ്യമം -മൈക്രോ ചെക് മെലോഡിയസ് മെമ്മറീസ്’ടിക്കറ്റ് വിൽപന പുരോഗമിക്കുന്നു.
മാർച്ച് മൂന്ന് വെള്ളിയാഴ്ച വൈകുന്നേരം ആറ് മുതൽ ആസ്പയർ ലേഡീസ് സ്പോർട്സ് ഹാൾ വേദിയാവുന്ന പരിപാടിയുടെ ടിക്കറ്റുകൾ ഓൺലൈൻ വഴിയും നേരിട്ടും സ്വന്തമാക്കും. വിവിധ വിഭാഗങ്ങളിലായി 60 റിയാൽ മുതൽ 1000 റിയാൽ വരെ നിരക്കുകളിൽ ടിക്കറ്റുകൾ ലഭ്യമാണ്. ‘ക്യൂ ടിക്കറ്റ്സ്’വെബ്സൈറ്റ് വഴി ടിക്കറ്റുകൾ ബുക്ക് ചെയ്യാം. 7719 0070 / 6625 8861 എന്നീ നമ്പറുകളിലും ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.