Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightമെ​ലോ​ഡി​യ​സ്...

മെ​ലോ​ഡി​യ​സ് മെ​മ്മ​റീ​സ്: കു​​ടു​കു​ടെ ചി​രി​പ്പി​ക്കാ​ൻ മ​ഹേ​ഷ് കു​ഞ്ഞു​മോ​ൻ

text_fields
bookmark_border
മെ​ലോ​ഡി​യ​സ് മെ​മ്മ​റീ​സ്: കു​​ടു​കു​ടെ ചി​രി​പ്പി​ക്കാ​ൻ മ​ഹേ​ഷ് കു​ഞ്ഞു​മോ​ൻ
cancel
camera_alt

മ​ഹേ​ഷ് കു​ഞ്ഞു​മോ​ൻ

ദോ​ഹ: ഉ​ത്സ​വ പ​റ​മ്പു​ക​ൾ ഉ​ൾ​പ്പെ​ടെ ആ​ഘോ​ഷ​വേ​ദി​ക​ളെ കീ​ഴ​ട​ക്കി​യ മി​മി​ക്രി ക​ലാ​കാ​ര​ന്മാ​രു​ടെ ത​ല​മു​റ​യി​ലെ ന്യൂ ​ജ​ൻ ആ​യാ​ണ് എ​​റ​​ണാ​​കു​​ളം കു​​റി​​ഞ്ഞി സ്വ​​ദേ​​ശി​​യാ​​യ​ മ​ഹേ​ഷ് കു​ഞ്ഞു​മോ​ൻ ഇ​പ്പോ​ൾ വേ​ദി​ക​ൾ കീ​ഴ​ട​ക്കു​ന്ന​ത്. രാ​ഷ്ട്രീ​യ​ക്കാ​രും സി​നി​മാ​ക്കാ​രും മാ​ത്രം നി​റ​ഞ്ഞു നി​ന്ന മി​മി​ക്രി വേ​ദി​യി​ൽ പു​തു പ​രീ​ക്ഷ​ണ​ങ്ങ​ളോ​ടെ സ​മൂ​ഹ​ത്തി​ന്റെ പ​ല​തു​റ​ക​ളി​ലു​ള്ള​വ​ർ എ​ത്തി​ക്കു​മ്പോ​ൾ ഈ ​യു​വ ക​ലാ​കാ​ര​ന് ല​ഭി​ക്കു​ന്ന​ത് നി​റ​ഞ്ഞ കൈ​യ​ടി​ക​ളാ​ണ്.

ഇ​​ന്ത്യ​​ൻ പ്ര​​ധാ​​ന​​മ​​ന്ത്രി ന​​രേ​​​ന്ദ്ര മോ​​ദി, കേ​​ര​​ള മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​ൻ തു​​ട​​ങ്ങി പ്ര​​മു​​ഖ രാ​​ഷ്​​​​ട്രീ​​യ നേ​​താ​​ക്ക​​ളു​​ടെ​​യും സി​​നി​​മ താ​​ര​​ങ്ങ​​ളു​​ടെ​യു​മെ​ല്ലാം അ​നു​ക​ര​ണ​ത്തി​ന​പ്പു​റം സാ​ഹ​ച​ര്യ​ങ്ങ​ൾ കൂ​ടി സൃ​ഷ്ടി​ച്ചാ​ണ് മ​ഹേ​ഷ് വേ​ദി​ക​ൾ കീ​ഴ​ട​ക്കു​ന്ന​ത്. ഇ​ക്കൂ​ട്ട​ത്തി​ൽ രാ​ഷ്ട്രീ​യ നാ​യ​ക​രും താ​ര​ങ്ങ​ളും മു​ത​ൽ സാ​ക്ഷാ​ൽ ല​യ​ണ​ൽ മെ​സ്സി വ​രെ​യു​ണ്ട്.

പി​​ണ​​റാ​​യി വി​​ജ​​യ​​നെ​​യും ന​​രേ​​ന്ദ്ര മോ​​ദി​​യെ​​യും അ​​നു​​ക​​രി​​ച്ച്​ പാ​​ടി​​യ ‘പെ​​ർ​​ഫെ​​ക്​​​ട്​ ഓ​​കെ’ എ​​ന്ന വി​​ഡി​​യോ​​യാ​​ണ്​ മ​​ഹേ​​ഷി​​​ന്റെ പ്ര​​ശ​​സ്​​​തി ഉ​​യ​​ർ​​ത്തി​​യ​​ത്. മി​​കി​​ക്രി​​​യി​​ലെ​​ന്ന​​പോ​​ലെ ഡ​​ബ്ബി​​ങ്​ രം​​ഗ​​ത്തും മ​​ഹേ​​ഷ്​ ത​​​ന്റെ ക​​ഴി​​വു​​തെ​​ളി​​യി​​ച്ചി​​ട്ടു​​ണ്ട്. പ​​ല ക​​ഥാ​​പാ​​ത്ര​​ങ്ങ​​ൾ​​ക്കും ശ​​ബ്​​​ദം ന​​ൽ​​കി ഡ​​ബ്ബി​​ങ്ങി​​ൽ​ നി​​റ​​ഞ്ഞു​​നി​​ൽ​​ക്കു​​ന്ന മ​​ഹേ​​ഷി​​​ന്റെ തൊ​​ണ്ട​​യി​​ൽ​​നി​​ന്ന്​ പു​​റ​​ത്തു​​ചാ​​ടു​​ന്ന ഓ​​രോ വാ​​ക്കു​​ക​​ളും അ​​നു​​ക​​ര​​ണ ക​​ല​​യി​​ലെ വി​​സ്​​​മ​​യ​​മാ​​ണ്.

സു​​ഹൃ​​ത്തു​​ക്ക​​ളു​​ടെ​​യും അ​​ധ്യാ​​പ​​ക​​രു​​ടെ​​യും ശ​​ബ്​​​ദ​​ങ്ങ​​ൾ അ​​നു​​ക​​രി​​ച്ചാ​​ണ്​ പ​​ഠ​​ന​​കാ​​ല​​ത്ത്​ മി​​കി​​ക്രി​​യി​​ലേ​​ക്ക്​ ക​​ട​​ക്കു​​ന്ന​​ത്.​ കോ​​വി​​ഡ്​ കാ​​ല​​ത്തെ​ ലോ​​ക്​​​ഡൗ​​ണി​​നെ​​ത്തു​​ട​​ർ​​ന്ന്​ എ​​ല്ലാ​​വ​​രും വീ​​ടു​​ക​​ളി​​ലി​​രി​​ക്കു​​ന്ന സ​​മ​​യ​​ത്താ​​ണ് മ​​ഹേ​​ഷ്​​​​ മി​​കി​​ക്രി രം​​ഗ​​ത്ത്​ കൂ​​ടു​​ത​​ൽ സ​​ജീ​​വ​​മാ​​കു​​ന്ന​​ത്​​.

അ​​ന്ന്​ കേ​​ര​​ള മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​​ന്റെ ശ​​ബ്​​​ദ​​മ​​നു​​ക​​രി​​ച്ച്​​ ചെ​​യ്​​​ത വി​​ഡി​​യോ​ സ​​മൂ​​ഹ​മാ​​ധ്യ​​മ​​ങ്ങ​​ളി​​ൽ വ​​ലി​​യ ത​​രം​​ഗ​​മാ​​യി. പി​​ന്നീ​​ട്​ മ​​ഹേ​​ഷി​​ലൊ​​ളി​​ഞ്ഞി​​രു​​ന്ന ശ​​ബ്​​​ദാ​​നു​​ക​​ര​​ണ ക​​ല കൂ​​ടു​​ത​​ൽ തി​​ള​​ങ്ങി. ഇ​​ന്ന്​ കേ​​ര​​ള​​ത്തി​​ലെ അ​​റി​​യ​​പ്പെ​​ട്ട ശ​​ബ്​​​ദാ​​നു​​ക​​ര​​ണ​​ത്തി​​​ന്റെ ‘പെ​​ർ​​ഫ​​ക്​​​ഷ​​ൻ കി​​ങ്​’ ആ​​യി​ മ​​ഹേ​​ഷ്​ മാ​​റി​​ക്ക​​ഴി​​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:melodious memoriesMahesh Kunjumon
News Summary - Melodious Memories-Mahesh Kunjumon-mimicry artist
Next Story