എം.ഇ.എസ് അലുമ്നി: ഫാസിൽ ഹമീദ് പ്രസിഡന്റ്
text_fieldsദോഹ: എം.ഇ.എസ് ഇന്ത്യൻ സ്കൂളിലെ പൂർവവിദ്യാർഥി കൂട്ടായ്മയായ എം.ഇ.എസ് അലുമ്നി അസോസിയേഷന്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. 1971ൽ സ്ഥാപിച്ച് ഖത്തറിലെ പ്രഥമ ഇന്ത്യൻ സ്കൂളായി മാറിയ എം.ഇ.എസിൽ പഠിച്ചിറങ്ങിയ മുഴുവൻ വിദ്യാർഥികളെയും ഉൾക്കൊള്ളുന്നതാണ് അലുമ്നി അസോസിയേഷൻ. സ്കൂൾ ഹാളിൽ ചേർന്ന വാർഷിക ജനറൽ ബോഡി യോഗത്തിൽ ഉപദേശക സമിതി ചെയർമാൻ സിയാദ് ഉസ്മാന്റെ മേൽനോട്ടത്തിൽ രണ്ടുവർഷ കാലയളവിലെ പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു. ഫാസിൽ ഹമീദാണ് പുതിയ കമ്മിറ്റിയുടെ പ്രസിഡന്റ്. വൈസ് പ്രസിഡന്റ് അമനന്ത് സോളങ്കി, ജനറൽ സെക്രട്ടറി സംറ മെഹബൂബ്, ട്രഷറർ നയീമ ബഷീർ, ജോയന്റ് സെക്രട്ടറിമാരായി ജോയൽ മാത്യൂസ്, മുഹമ്മദ് നബീൽ, അബ്രഹാം വർഗീസ്, അഷ്ഫാഖ് നസീർ, സമിഹ സൂപ്പി, അബിൻ അർജുനൻ.
യോഗത്തിൽ കഴിഞ്ഞ രണ്ടു വർഷക്കാലയളവിലെ പ്രവർത്തനങ്ങളെ അവലോകനം ചെയ്തു. പൂർവവിദ്യാർഥി സംഗമങ്ങൾ, രക്തദാന ക്യാമ്പ്, വിവിധ കായിക മത്സരങ്ങൾ ഉൾപ്പെടുത്തിയുള്ള സ്പോർട്സ് ഫെസ്റ്റിവൽ, എം.ഇ.എസ് വിദ്യാർഥികൾക്കായി ബി.കെ മുഹമ്മദ് കുഞ്ഞി പ്രസംഗ മത്സരം എന്നിവയുമായി പൂർവവിദ്യാർഥികളായ പ്രവാസികൾക്കിടയിൽ അലുമ്നി സജീവമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.