എം.ഇ.എസ് അലുംമ്നി ഫുട്ബാൾ: ഒലെ എഫ്.സി ജേതാക്കൾ
text_fieldsദോഹ: എം.ഇ.എസ് അലുംമ്നി അസോസിയേഷൻ സംഘടിപ്പിച്ച ഫുട്ബാൾ ടൂർണമെൻറിൽ ഒലെ എഫ്.സി ജേതാക്കളായി. ഒരുമാസത്തോളമായി എം.ഇ.എസ് ഇന്ത്യൻ സ്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന ടൂർണമെൻറിൽ 16 ടീമുകളാണ് മാറ്റുരച്ചത്.
വിവിധ ടീമുകളിലായി 250 പേർ മത്സരിച്ചു. ആവേശകാരമായ ഫൈനലിൽ സ്പാർട്ടൻസിനെ 3-2ന് തോൽപിച്ചാണ് ഒലെ എഫ്.സി കിരീടമണിഞ്ഞത്. ടൂർണമെൻറിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച ഒലെ എഫ്.സിയുടെ സൽമാൻ ഖലീൽ മാൻ ഒാഫ്ദ മാച്ച് പുരസ്കാരത്തിന് അർഹനായി. ലൂസേഴ്സ് ഫൈനലിൽ എം.ഇ.എസ് എഫ്.സിയെ തോൽപിച്ച് സീറോ ഗ്രാവിറ്റി മൂന്നാം സ്ഥാനം നേടി. ടൂർണമെൻറിൽ ഒമ്പത് ഗോൾ നേടിയ സ്പാർട്ടൻസിെൻറ അബ്ദുൽറഹ്മാൻ മുഹമ്മദ് ഗോൾഡൻ ബൂട്ടിനും, ഒരു ഗോൾ പോലും വഴങ്ങാതിരുന്ന സഞ്ജയ് ജോർജ് ഗോൾഡൻ ഗ്ലൗ പുരസ്കാരവും നേടി. അൽ റാഇദ് എഫ്.സിക്കാണ് ഫെയർേപ്ല പുരസ്കാരം.
ഖത്തറിെൻറ രാജ്യാന്തര ബാസ്കറ്റ്ബാൾ താരം യാസീൻ ഇസ്മായിൽ മൂസ ടൂർണമെൻറിെൻറ ഫൈനലിൽ മുഖ്യാതിഥിയായി. സമാപന പരിപാടിയിൽ ഇന്ത്യൻ സ്പോർട്സ് സെൻറർ പ്രസിഡൻറ് ഡോ. മോഹൻ തോമസ്, സിറ്റി എക്സ്ചേഞ്ച് ഐ.ടി വിഭാഗം തലവൻ ഷാനിബ് മുഹമ്മദ് എന്നിവർ പങ്കെടുത്തു.
അധ്യാപക വൃത്തിയിൽ 30 വർഷം തികച്ച എം.ഇ.എസ് സ്കൂൾ പ്രിൻസിപ്പൽ ഹമീദ ഖാദറിനെ ആദരിച്ചു. അലുംമ്നി ടൂർണമെൻറ് ചീഫ് നിഹാദ് അലി സ്പോർട്സ് കലണ്ടർ വിശദീകരിച്ചു. അടുത്ത ഇനമായ ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിന് ഡിസംബർ ഒന്നിന് തുടക്കമാവും. സ്പോർട്സ് ജോയിൻറ് സെക്രട്ടറി മുക്സിത് തങ്ങൾ, അലുമ്നി വൈസ് പ്രസിഡൻറ് ഫാസിൽ ഹമീദ് എന്നിവർ നേതൃത്വം നൽകി.
സമാപന പരിപാടിയിൽ എം.ഇ.എസ് സ്കൂൾ സീനിയർ വൈസ് പ്രസിഡൻറ് ഡോ. നജീബ് കെ.പി, വൈസ് പ്രസിഡൻറ് എ.പി ഖലീൽ, ഐ.സി.ബി.എഫ് പ്രസിഡനറ് സിയാദ് ഉസ്മാൻ, ടോട്ടൽ എനർജീസ് ജനറൽ മാനേജർ സുബൈൽ വഹീദ്, അൽ അൻസാരി ട്രാൻസ്പോർട്ട് ഡയറക്ടർമാരായ മുഹമ്മദ് ഷഹീൻ, അഹമ്മദ് കമാൽ, കെയർ ആൻറ് ക്യുവർ ഗ്രൂപ്പ് ചെയർമാൻ ഇ.പി അബ്ദുൽ റഹ്മാൻ, സഫാരി ഗ്രൂപ്പ് ഡയറക്ടർ ഷഹീൻ ബക്കർ, ടി.ജി.ഐ.എആർ ഗ്രൂപ്പ് ഡയറ്കടർമാരായ ഫഹദ് പറമ്പത്ത്, ഹസ്കർമോൻ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.