അധ്യാപകർക്ക് പരിശീലന ക്യാമ്പുമായി എം.ഇ.എസ്
text_fieldsദോഹ: പുതിയ അധ്യയന വർഷം ആരംഭിക്കുന്നതിന് മുന്നോടിയായി ദോഹ എം.ഇ.എസ് ഇന്ത്യൻ സ്കൂളിൽ അധ്യാപകർക്ക് പരിശീലന ക്യാമ്പ് നടത്തി.
സ്കൂൾ മാനേജ്മെൻറിന് കീഴിൽ മുഴുവൻ അധ്യാപകരെയും പങ്കെടുപ്പിച്ചായിരുന്നു രണ്ടുദിവസ ശിൽപശാല. സ്കൂൾ തുറക്കും മുമ്പ് അധ്യാപകർക്കും ജീവനക്കാർക്കുമുള്ള വിദ്യാഭ്യാസ മന്ത്രാലയത്തിൻെറ നിർദേശങ്ങൾ, 50 ശതമാനം ശേഷിയിൽ നടപ്പാക്കുന്ന െബ്ലൻഡഡ് ലേണിങ് സംവിധാനം, സി.ബി.എസ്.ഇ നിർദേശം അനുസരിച്ചുള്ള മൂല്യനിർണയം തുടങ്ങിയ വിഷയങ്ങളിൽ അധ്യാപകർക്ക് പരിശീലനം നൽകാനാണ് 22, 23 തീയതികളിൽ ക്യാമ്പ് നടത്തിയത്.
സ്കൂൾ പ്രിൻസിപ്പൽ ഹമീദ ഖാദർ ഉദ്ഘാടനം ചെയ്തു. സി.ബി.എസ്.ഇ പത്താംക്ലാസ്, പന്ത്രണ്ടാം ക്ലാസ് പരീക്ഷകളിൽ മികച്ച വിജയം സമ്മാനിച്ച അധ്യാപകരെയും കുട്ടികൾക്കും സ്കൂളിനും പിന്തുണ നൽകിയ രക്ഷിതാക്കളെയും അവർ അഭിനന്ദിച്ചു.
പുതുതായി പ്രവേശിച്ച അധ്യാപകരെയും വകുപ്പ് മേധാവികളെയും സ്വാഗതം ചെയ്തു. ആധുനിക അധ്യാപനം എന്ന വിഷയത്തിൽ സമീനി അഷ്ഫാഖ് അധ്യാപകരുമായി സംവദിച്ചു.
വിവിധ ടീച്ചിങ് ടെക്നിക്കുകളും കഴിവുകളും ചർച്ചയിൽ അവതരിപ്പിച്ചു. ശ്വേത തൽവാനും ക്ലാസെടുത്തു. രണ്ടുദിവസ ഓറിയേൻറഷൻ പ്രോഗ്രാമിൽ 304 അധ്യാപകർ നേരിട്ടും ഓൺലൈൻ വഴിയും പങ്കാളികളായി. ജെൻസി ജോർജ് പ്രോഗ്രാമിന് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.