എം.ഇ.എസ് ഇന്ത്യൻ സ്കൂൾ ‘ഇൻഫിനിറ്റോ 22’സമാപിച്ചു
text_fieldsദോഹ: അബു ഹമൂർ എം.ഇ.എസ് ഇന്ത്യൻ സ്കൂളിൽ വാർഷിക കായികമേള ‘ഇൻഫിനിറ്റോ 22’ട്രാക് ആൻഡ് ഫീൽഡ് ഇനങ്ങളോടെ സമാപിച്ചു. ട്രാക് ആൻഡ് ഫീൽഡ് മത്സരങ്ങൾ മുൻ ഖത്തർ അത്ലറ്റും ഫിഫ യൂത്ത് പ്രോഗ്രാം മാനേജറുമായ ഹമദ് അൽ ഷൈബ ഉദ്ഘാടനം ചെയ്തു. എം.ഇ.എസ് ഇന്ത്യൻ സ്കൂൾ സ്പോർട്സ് ഡയറക്ടർ അബ്ദുൽ ഫത്താഹ്, ഖത്തർ വനിത ടീം മാനേജറും ഐ.സി.സി അമ്പയറുമായ ശിവാനി മിശ്ര എന്നിവർ വിശിഷ്ടാതിഥികളായി.
സ്കൂൾ ഭരണസമിതി അംഗങ്ങളായ എ.പി. ഖലീൽ, എം.സി. മുഹമ്മദ്, ഫൈസൽ മായൻ എന്നിവർ സന്നിഹിതരായി. പ്രിൻസിപ്പൽ പ്രമീള കണ്ണൻ സ്വാഗതം പറഞ്ഞു. ഹെഡ് ബോയ് അക്ഷിത് ശരവണനും സ്പോർട്സ് ക്യാപ്റ്റൻ ഹരിപ്രിയയും കായികതാരങ്ങളുടെ മാർച്ച് പാസ്റ്റിന് നേതൃത്വം നൽകി. സ്കൂളിലെ മികച്ച കായികതാരങ്ങൾ പങ്കെടുത്ത ടോർച്ച് റിലേ ഉദ്ഘാടന ചടങ്ങിന് കൊഴുപ്പേകി.
ട്രാക് ഇനങ്ങൾ, ഫീൽഡ് ചാമ്പ്യൻഷിപ്, ഓവറോൾ ചാമ്പ്യൻഷിപ് എന്നിവയിൽ എമറാൾഡ് ഹൗസ് ജേതാക്കളായി. ടോപസ് ഹൗസും സഫയർ ഹൗസും യഥാക്രമം രണ്ടും മൂന്നും സ്ഥാനം നേടി. അബ്ദുൽ ഫത്താഹ് മെഡലുകളും ട്രോഫികളും വിതരണം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.