യു.എൻ മാതൃക സമ്മേളനത്തിൽ പങ്കാളികളായി എം.ഇ.എസ് വിദ്യാർഥികൾ
text_fieldsദോഹ: ജോർജ് ടൗൺ യൂനിവേഴ്സിറ്റി ഖത്തർ സംഘടിപ്പിച്ച യു.എൻ മാതൃക സമ്മേളനത്തിൽ പങ്കാളികളായി എം.ഇ.എസ് ഇന്ത്യൻ സ്കൂൾ അബൂ ഹമൂർബ്രാഞ്ചിലെ വിദ്യാർഥികൾ. ഇയാൻ അലക്സാണ്ടർ, ആൻമേരി തോമസ്, ഫലഖുൽ താഹിറ, ലൈഹ സഫീർ, ഷമ നയീം, ഹിബ മസൂദ് എന്നിവരാണ് വിവിധ രാജ്യങ്ങളെ പ്രതിനിധാനംചെയ്ത് സമ്മേളനത്തിൽ പങ്കാളികളായത്. വിവിധ രാജ്യാന്തര വിഷയങ്ങൾ ചർച്ച ചെയ്തും സംവദിച്ചുമായിരുന്നു വിദ്യാർഥികൾ യു.എൻ മാതൃക സമ്മേളനത്തിൽ പങ്കെടുത്തത്. സുഡാനിലെ ജനാധിപത്യ പുനഃസ്ഥാപനം, വികസ്വര രാജ്യങ്ങളിലെ അഴിമതി തടയൽ, സംഘർഷ മേഖലകളിൽ പ്രവർത്തിക്കുന്ന മാധ്യമ പ്രവർത്തകരുടെ സുരക്ഷ, അഭയാർഥികളുടെയും കുടിയേറ്റക്കാരുടെയും പ്രശ്നങ്ങൾ തുടങ്ങിയ വിവിധ വിഷയങ്ങൾ ചർച്ചയായി. വിദ്യാർഥികളെ എം.ഇ.എസ് പ്രിൻസിപ്പൽ ഡോ. മുഹമ്മദ് ഹനീഫ് അഭിനന്ദിച്ചു. പങ്കെടുത്തവർക്ക് ജോർജ്ടൗൺ യൂനിവേഴ്സിറ്റി സർട്ടിഫിക്കറ്റും സമ്മാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.