‘പെർ സീഡ്സ് ഉൽക്കാവർഷം’
text_fieldsദോഹ: ഗൾഫ് മേഖലയിലെ ആകാശ നിരീക്ഷകർക്ക് ഉൽക്കകളുടെ മനോഹരകാഴ്ച അരികെ നിന്നും കാണാനുള്ള അവസരമാണ് ഇതെന്ന് ഖത്തറിലെ പ്രവാസികൾക്കും സ്വദേശികൾക്കുമിടയിലെ ശ്രദ്ധേയനായ ആസ്ട്രോണോ ഫോട്ടോഗ്രാഫർ അജിത് എവറസ്റ്റർ പറയുന്നു. ‘സൗരയൂഥത്തിൽ ഉൽക്കകളുടെ സഞ്ചാരപഥമുള്ള ബെൽറ്റിനരികിലൂടെ ഭൂമി കടന്നുപോകുന്നതാണ് പെർസീഡ്സ് ഉൽക്കാവർഷമായി കാണുന്നത്. ഭൂമിയുടെ ഗുരുത്വാകർഷണ ഫലമായി ഇവയിൽ ഒരുകൂട്ടം ഉൽക്കകൾ ഭൂമിയോട് അടുക്കുകയും, അവ കത്തിനശിക്കുകയും ചെയ്യുന്നതാണ് ഉൽകാവർഷമായി കാണപ്പെടുന്നത്. എല്ലാ വാർഷവും ആഗസ്റ്റ് മാസത്തിൽ ഇത് ദൃശ്യമാവുന്നതാണ് ജൂലായ് 14ന് തുടങ്ങുന്ന ഉൽകാ വർഷം സെപ്റ്റംബർ ആദ്യം വരെ നീണ്ടു നിൽക്കും. ആഗസ്റ്റ് 12,13 ദിവസങ്ങളിൽ ഭൂമിയോട് ഏറ്റവും അരികിൽ കൂടുതൽ തിളക്കത്തോടെ ദൃശ്യമാവുന്നു എന്നതാണ്. സാധാരണ മണിക്കൂറിൽ 40 ഉൽക്കകൾ വരെ കാണുന്നത്. എന്നാൽ, ശനി, ഞായർ ദിവസങ്ങളിൽ 100 മുതൽ 120 വരെ ഉൽകകൾ ആകാശത്തിൽ വർഷിക്കും.
രാത്രി ഒരു മണിയോടെയാണ് കാഴ്ചക്ക് കൂടുതൽ തെളിമയുണ്ടാവുക. ഡിസംബറിൽ ജെമിനറ്റ്സ് ഉൽക്ക വർഷവും കാണാൻ കഴിയും. ഇപ്പോഴത്തേതിനേക്കാൾ വർണങ്ങളോടെയാണ് ഈ ഉൽകാവർഷമെത്തുന്നത്’
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.