Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightമെ​ട്രോ എ​ക്സ്പ്ര​സ്...

മെ​ട്രോ എ​ക്സ്പ്ര​സ് ലു​സൈ​ലി​​ലും

text_fields
bookmark_border
metro express
cancel
camera_alt

മെ​ട്രോ എ​ക്സ്പ്ര​സ് കാ​ർ

ദോ​ഹ: ലു​സൈ​ലും അ​ൽ മ​ഹ ഐ​ല​ൻ​ഡു​മു​ൾ​പ്പെ​ടെ കൂ​ടു​ത​ൽ മേ​ഖ​ല​ക​ളി​ലേ​ക്ക് സ​ർ​വി​സ് വ്യാ​പി​പ്പി​ച്ച് ​മെ​ട്രോ എ​ക്സ്പ്ര​സ്. പൊ​തു​ഗ​താ​ഗ​ത വി​ഭാ​ഗ​മാ​യ മു​വാ​സ​ലാ​ത്ത് (ക​ർ​വ) ആ​ണ് ബു​ധ​നാ​ഴ്ച മു​ത​ൽ മെ​ട്രോ എ​ക്സ്പ്ര​സ് ലു​സൈ​ലി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് കൂ​ടി സേ​വ​നം ആ​രം​ഭി​ച്ച​താ​യി അ​റി​യി​ച്ച​ത്.

ക​ർ​വ ടാ​ക്സി ആ​പ് ഡൗ​ൺ ലോ​ഡ് ചെ​യ്ത് മെ​​ട്രോ എ​ക്സ്പ്ര​സ് തെ​ര​ഞ്ഞെ​ടു​ത്തു​കൊ​ണ്ട് യാ​ത്ര​ക്കാ​ർ​ക്ക് സ​ർ​വി​സി​ന് അ​പേ​ക്ഷി​ക്കാ​വു​ന്ന​താ​ണ്.

മെ​ട്രോ എ​ക്സ്പ്ര​സി​ന്റെ ലു​സൈ​ലി​ലെ സ​ർ​വി​സ് മേ​ഖ​ല

ലു​സൈ​ലി​ലെ മ​റി​ന നോ​ർ​ത്ത്, ത​ർ​ഫാ​ത് സൗ​ത്ത്, ത​ർ​ഫാ​ത് നോ​ർ​ത്ത്, വാ​ദി തു​ട​ങ്ങി​യ ട്രാം ​സ്റ്റേ​ഷ​നു​ക​ളി​ലേ​ക്കു​ള്ള യാ​ത്ര​ക്കാ​യി ഉ​പ​യോ​ഗ​പ്പെ​ടു​ത്താം. ദോ​ഹ മെ​ട്രോ, ലു​സൈ​ൽ ട്രാ​മി​ന്റെ സൗ​ജ​ന്യ ഷ​ട്ടി​ൽ സ​ർ​വി​സ് സം​വി​ധാ​ന​മാ​ണ് ​​മെ​ട്രോ എ​ക്സ്പ്ര​സ്. മെ​ട്രോ ലി​ങ്ക് ബ​സ് സ​ർ​വി​സ് ഇ​ല്ലാ​ത്ത മേ​ഖ​ല​ക​ളി​ലാ​ണ് ഈ ​സൗ​ക​ര്യം ല​ഭി​ക്കു​ന്ന​ത്.

ദോ​ഹ മെ​ട്രോ​യും ട്രാ​മും ഉ​പ​യോ​ഗി​ച്ച് ​ലു​സൈ​ലി​ൽ യാ​ത്ര ചെ​യ്യു​ന്ന​വ​ർ​ക്ക് ത​ങ്ങ​ളു​ടെ ല​ക്ഷ്യ സ്ഥാ​ന​ങ്ങ​ളി​ൽ കൃ​ത്യ​മാ​യി എ​ത്തി​ച്ചേ​രാ​ൻ മെ​ട്രോ എ​ക്സ്പ്ര​സി​ന്റെ സേ​വ​ന വി​പു​ലീ​ക​ര​ണം തു​ണ​യാ​യി മാ​റും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Qatar NewsLucilleqatar Metro Express
News Summary - Metro Express Also at Lucille
Next Story