കൂടുതൽ സർവിസുമായി മെേട്രാ എക്സ്പ്രസ്
text_fieldsദോഹ: ആവശ്യാനുസരണം യാത്ര ചെയ്യാൻ സാധിക്കുന്ന ഖത്തർ റെയിലിൻെറ സൗജന്യ സേവനമായ മെട്രോ എക്സ്പ്രസ് സേവനം ഫോക്സ് ഹിൽ സൗത്ത് ഡിസ്ട്രിക്ടിലേക്കും വ്യാപിപ്പിക്കുന്നു. ദോഹ മെട്രോ–ലുസൈൽ ട്രാം ട്വിറ്ററിലാണ് ഇക്കാര്യം പുറത്തുവിട്ടത്. ലതീഫിയ്യ സ്റ്റേഷനിൽനിന്ന് ഫോക്സ് ഹിൽ സൗത്ത് ഡിസ്ട്രിക്ടിലേക്കും തിരിച്ച് സ്റ്റേഷനിലേക്കും സേവനം ഉപയോഗപ്പെടുത്താമെന്നും സർവിസ് വ്യാപിക്കുന്നതിൽ സന്തോഷം അറിയിക്കുന്നതായും ദോഹ മെട്രോ–ലുസൈൽ ട്രാം വ്യക്തമാക്കി.
മെട്രോ എക്സ്പ്രസ് ആപ്ലിക്കേഷൻ വഴിയാണ് യാത്ര സേവനം ബുക്ക് ചെയ്യേണ്ടത്. ഏഴു പേർക്ക് യാത്ര ചെയ്യാൻ കഴിയുന്ന മെഴ്സിഡസ് വീറ്റോ വാനുകളാണ് മെട്രോ എക്സ്പ്രസ് സേവനങ്ങൾക്കായി ഉപയോഗിക്കുന്നത്. ഫോക്സ് ഹിൽസ് സൗത്തിലേക്കു കൂടി സേവനം വ്യാപിപ്പിച്ചതോടെ നിരവധി പേർക്ക് മെട്രോ സേവനം പ്രയോജനപ്പെടുത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.