ഫോർമുല വൺ: മെട്രോ സർവിസ് സമയം നീട്ടി
text_fieldsദോഹ: ലെജൻഡ് എൽ ക്ലാസികോ ഫുട്ബാൾ മത്സരം നടക്കുന്ന വ്യാഴാഴ്ചയും ഫോർമുല വൺ ഖത്തർ ഗ്രാൻഡ് പ്രീ നടക്കുന്ന നവംബർ 29, 30, ഡിസംബർ ഒന്ന് തീയതികളിലും ദോഹ മെട്രോയുടെയും മെട്രോ ലിങ്ക് സർവിസ് ബസുകളുടെയും സമയത്തിലും സർവിസിലും മാറ്റം പ്രഖ്യാപിച്ച് അധികൃതർ.
വ്യാഴാഴ്ച ഖലീഫ ഇന്റർനാഷനൽ സ്റ്റേഡിയത്തിലാണ് ലെജൻഡ്സ് എൽ ക്ലാസികോ മത്സരം. ഇതേദിവസം സ്റ്റേഡിയത്തിനരികിലെ മെട്രോ സ്റ്റേഷനായ സ്പോർട്സ് സിറ്റിയിൽനിന്നുള്ള മെട്രോ ലിങ്ക് ബസിന്റെയും മെട്രോ എക്സ്പ്രസിന്റെയും സേവനത്തിൽ മാറ്റമുള്ളതായി അധികൃതർ അറിയിച്ചു. എം311 മെട്രോ ലിങ്ക് സ്പോർട്സ് സിറ്റിക്കു പകരം അൽ സുഡാൻ ഷെൽട്ടർ ഒന്നിൽനിന്ന് സർവിസ് നടത്തും. എം 317 ബസ് അൽ അസിസിയ സ്റ്റേഷൻ ഷെൽട്ടർ രണ്ടിൽനിന്നാണ് സർവിസ് നടത്തുന്നത്.
ലുസൈൽ ഇന്റർനാഷനൽ സർക്യൂട്ടിൽ വെള്ളിയാഴ്ച ആരംഭിക്കുന്ന ഫോർമുല വൺ ഗ്രാൻഡ് പ്രീ മത്സരത്തിന്റെ ഭാഗമായി മെട്രോ, ട്രാം സർവിസ് സമയങ്ങളിൽ മാറ്റം പ്രഖ്യാപിച്ചു. വെള്ളിയാഴ്ച മെട്രോ 12 മുതൽ പുലർച്ച രണ്ടുമണിവരെയും ശനിയാഴ്ച പുലർച്ച 5.30 മുതൽ അടുത്തദിവസം പുലർച്ച ഒരുമണിവരെയും, ഞായറാഴ്ച പുലർച്ച 5.30 മുതൽ അടുത്തദിനം പുലർച്ച രണ്ടുവരെയുമാണ് സർവിസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.