Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 April 2017 1:46 PM IST Updated On
date_range 21 April 2017 1:46 PM ISTമെേട്രാ റെയിൽ പദ്ധതി അമീർ സന്ദർശിച്ചു
text_fieldsbookmark_border
ദോഹ: രാജ്യത്തെ അടിസ്ഥാന സൗകര്യവികസന പ്രവർത്തനങ്ങളുടെ പുരോഗതികൾ വിലയിരുത്തുന്നതിെൻറ ഭാഗമായി അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി ഖത്തർ റെയിൽ പദ്ധതി പ്രദേശം സന്ദർശിച്ചു. റെയിൽ നിർമ്മാണം പുരോഗമിക്കുന്ന വെസ്റ്റ് ബേയിലാണ് അമീർ സന്ദർശിച്ചത്. പദ്ധതിയുടെ ഭാവിയിലെ ചിത്രങ്ങളും രൂപരേഖകളും അമീറിന് ബന്ധപ്പെട്ട അധികൃതർ വിശദമാക്കിക്കൊടുത്തു. ഇതോടൊപ്പം തന്നെ ദോഹ മെേട്രാ, ലുസൈൽ ലൈറ്റ് റെയിൽ ട്രാൻസിറ്റ്, ഫസ്റ്റ് ഗോൾഡൻ ക്ലാസ് ഗോൾഡൻ ക്യാബിൻ, ഫാമിലി ക്യാബിൻ, സ്റ്റാൻഡേർഡ് ക്ലാസ് തുടങ്ങി ഇവയുടെ വിവിധ സെക്ഷനുകളും അമീർ നോക്കിക്കണ്ടു. ആഭ്യന്തര ൈട്രയിൻ രൂപരേഖകളും അവയുടെ ബാഹ്യരൂപങ്ങളും സുരക്ഷിതമായ യാത്ര സേവനങ്ങളും അമീറിന് റെയിൽ അധികൃതർ പരിചയപ്പെടുത്തിക്കൊടുത്തു. ഗതാഗത വാർത്താവിനിമയ മന്ത്രാലയത്തിെൻറ എജ്യുക്കേഷൻ സെൻററും അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി സന്ദർശിച്ചു. രാജ്യത്ത് വരാനിരിക്കുന്ന ആധുനിക യാത്രാ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തേണ്ടതിനെ കുറിച്ച് വിദ്യാർഥികളെ ബോധവൽകരിക്കുകയാണ് സെൻററിലൂടെ ലക്ഷ്യം വെക്കുന്നത്. സന്ദർശനത്തിെൻറ അവസാനത്തിൽ, 2017ലേക്കുള്ള അശ്ഗാലിെൻറ പ്രധാനപദ്ധതികളെ കുറിച്ചും പ്രത്യേകിച്ച് താമസസൗകര്യങ്ങൾക്കും ഹൈവേകൾക്കും സീവേജ് നെറ്റ്വർക്കുകൾക്കും അനുവദിച്ച ഭൂമിയെ സംബന്ധിച്ചും ഗ്രീൻ ഫീൽഡ് പദ്ധതിയെ കുറിച്ചും അമീറിന് അധികാരികൾ വിശദീകരിച്ചു നൽകി.
പൗരന്മാരുടെ ആവശ്യങ്ങൾ നിർവഹിക്കുന്നതിെൻറയും വിഷൻ 2030െൻറ ലക്ഷ്യങ്ങൾ നേടുന്നതിനായും അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾ യഥാസമയം നിർമ്മാണം പൂർത്തീകരിക്കണമെന്ന് അമീർ അധികാരികളോടാവശ്യപ്പെട്ടു.
പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിൻ നാസർ ബിൻ ഖലീഫ ആൽഥാനി അടക്കമുള്ള മുതിർന്ന വ്യക്തിത്വങ്ങൾ അമീറിനെ അനുഗമിച്ചു.
പൗരന്മാരുടെ ആവശ്യങ്ങൾ നിർവഹിക്കുന്നതിെൻറയും വിഷൻ 2030െൻറ ലക്ഷ്യങ്ങൾ നേടുന്നതിനായും അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾ യഥാസമയം നിർമ്മാണം പൂർത്തീകരിക്കണമെന്ന് അമീർ അധികാരികളോടാവശ്യപ്പെട്ടു.
പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിൻ നാസർ ബിൻ ഖലീഫ ആൽഥാനി അടക്കമുള്ള മുതിർന്ന വ്യക്തിത്വങ്ങൾ അമീറിനെ അനുഗമിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story