റമദാനിൽ മെട്രോ അധിക സമയം സർവിസ് നടത്തും
text_fieldsദോഹ: റമദാനിൽ യാത്രാസൗകര്യം എളുപ്പമാക്കി ദോഹ മെട്രോ കൂടുതൽ സമയം സർവിസ് നടത്തും. ശനിയാഴ്ച മുതൽ വ്യാഴാഴ്ച വരെ രാവിലെ ആറു മുതൽ അർധരാത്രി ഒരു മണി വരെ സർവിസ് നടത്തുമെന്ന് ഖത്തർ റെയിൽ അറിയിച്ചു. വെള്ളിയാഴ്ച ദിവസം ഉച്ച രണ്ടു മണി മുതൽ അർധരാത്രി ഒരു മണിവരെയും മെടട്രോയും ലുസൈൽ ട്രാമും സർവിസ് നടത്തും. റമദാൻ ഒന്നു മുതൽ പുതിയ ഷെഡ്യൂളിൽ മെട്രോ സർവിസ് നടത്തും. റമദാനിലെ രാത്രികളിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ കൂടുതൽ പേർ യാത്രാസൗകര്യം തേടുന്നത് പരിഗണിച്ചാണ് ദോഹ മെട്രോയുടെ സർവിസ് സമയം ദീർഘിപ്പിക്കുന്നത്. ഖത്തർകലണ്ടർ ഹൗസ് അറിയിപ്പുപ്രകാരം മാർച്ച് 11 നായിരിക്കും റമദാൻ ഒന്ന്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.