എം.ജി.എം ഖത്തർ എക്സ്പോ
text_fieldsദോഹ: പ്രവർത്തകരുടെ കാർഷിക, പാചക, കരകൗശല മേഖലകളിലെ കഴിവുകൾക്ക് പിന്തുണ നൽകുന്നതിന്റെ ഭാഗമായി എം.ജി.എം ഖത്തർ ‘ഫ്ലാവേഴ്സ് ആൻഡ് ഫ്ലോറ’ എക്സ്പോ സംഘടിപ്പിച്ചു. ഖത്തർ ഇന്ത്യൻ ഇസ്ലാഹി ആസ്ഥാനത്ത് നടന്ന എക്സ്പോ, ഐ.സി.ബി.എഫ് ഭാരവാഹികളായ നീലാംബരി സുശാന്ത്, സറീന അഹദ് എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു.
വ്യത്യസ്ത രുചിഭേദങ്ങളുമായുള്ള ഫുഡ് സ്റ്റാളുകളും ഹരിതഭവനം സംഘടിപ്പിച്ച തൈകൾ, പൂക്കൾ, വളം, ചെടികൾ ഇവയുടെ പ്രദർശനവും വിൽപനയും ഏറെ ആകർഷകമായി. എം.ജി.എം അംഗങ്ങൾ നിർമിച്ച കരകൗശല വസ്തുക്കളുടെ പ്രദർശനവും വിൽപനയും എക്സ്പോയോടനുബന്ധിച്ച് നടന്നു.
കുട്ടികൾക്കായി ഒരുക്കിയ നാടൻ തട്ടുകടയും നാടൻ വിഭവങ്ങളും വ്യത്യസ്തമായ അനുഭവം സമ്മാനിച്ചു. മൈലാഞ്ചിയിടൽ, കുട്ടികൾക്കായുള്ള മത്സരങ്ങൾ, ബുക്കുകളുടെ കൈമാറ്റം, മനുഷ്യന്റെ ജനനം മുതൽ മരണം വരെയുള്ള വിവിധ ഘട്ടങ്ങൾ വിവരിച്ചുള്ള ദഅവ സ്റ്റാൾ എന്നിവ ആകർഷകമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.