എം.ജി.എം ഖത്തർ ‘ട്യൂൺ അപ്’
text_fieldsദോഹ: ലോക മാനസികാരോഗ്യ ദിനത്തോടനുബന്ധിച്ച് എം.ജി.എം ഖത്തർ ‘ട്യൂൺ അപ്’ എന്ന പേരിൽ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. ‘മാറുന്ന കുടുംബ സങ്കൽപങ്ങൾ’ എന്ന വിഷയം അവതരിപ്പിച്ച് എം.ജി.എം കേരള സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സെനിയ്യ ടീച്ചർ സംസാരിച്ചു. ‘മാനസിക സ്വസ്ഥത കൈവരിക്കാനുള്ള മാർഗങ്ങൾ’ എന്ന വിഷയത്തിൽ ഡോ. ജസീം കൂരങ്കോട്ട് ക്ലാസെടുത്തു.
എം.ജി.എം ഖത്തർ വൈസ് പ്രസിഡന്റ് സൈനബ അൻവാരിയ്യ, ജോയന്റ് സെക്രട്ടറി ബുഷ്റ ഷമീർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു സംസാരിച്ചു. പ്രസിഡന്റ് ജാസ്മിൻ നസീർ, ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെന്റർ വൈസ് പ്രസിഡന്റ് അബ്ദുൽ ലത്തീഫ് നല്ലളം എന്നിവർ അതിഥികൾക്ക് ഉപഹാരം കൈമാറി. എം.ജി.എം സെക്രട്ടറിയേറ്റ് അംഗങ്ങൾ പരിപാടിക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.