മൈക്രോ ഹെൽത്ത് അൽ ദുഹൈൽ ബ്രാഞ്ച് പ്രവര്‍ത്തനമാരംഭിച്ചു
text_fieldsദോഹ: മൈക്രോ ഹെൽത്ത് ലബോറട്ടറീസിന്റെ ഖത്തറിലെ മൂന്നാമത്തെയും, ആഗോളാടിസ്ഥാനത്തിൽ 43ാമത്തെയും ബ്രാഞ്ച് ദോഹ നോർത്ത് റോഡിൽ അൽ ശമാൽ പെട്രോൾ സ്റ്റേഷനുസമീപം പ്രവർത്തനമാരംഭിച്ചു.
ഖത്തറിലെ രാജകുടുംബാംഗവും കാൻ ഇന്റർനാഷനൽ ഗ്രൂപ് കമ്പനികളുടെ ചെയർമാനുമായ ശൈഖ് ജാസിം ബിൻ അഹമ്മദ് ഖലീഫ ആൽഥാനി ഉദ്ഘാടനം നിര്‍വഹിച്ചു.
മൈക്രോ ഹെൽത്ത് സി.ഇ.ഒയും മാനേജിങ് ഡയറക്ടറുമായ ഡോ. സി.കെ. നൗഷാദ്, വിവിധ മന്ത്രാലയങ്ങളിൽ നിന്നുള്ള ഉയര്‍ന്ന ഉദ്യോഗസ്ഥർ, ആരോഗ്യ മേഖലയിൽനിന്നുള്ള പ്രതിനിധികൾ തുടങ്ങിയവരോടൊപ്പം, ഖത്തറിലെ വാണിജ്യ-വ്യവസായ മേഖലയിലെ പ്രമുഖരും ഉദ്ഘാടന ചടങ്ങിൽ സംബന്ധിച്ചു.
ഇപ്പോൾ അഞ്ചു രാജ്യങ്ങളിലായി 43 ബ്രാഞ്ചുകളാണ് മൈക്രോ ഹെൽത്തിനുള്ളത്. അടുത്ത മൂന്നുവർഷത്തിനുള്ളിൽ 150 ബ്രാഞ്ചുകളുള്ള പബ്ലിക്ക് ലിമിറ്റഡ് കമ്പനിയായി മൈക്രോ ഹെൽത്ത് ലബോറട്ടറീസിനെ മാറ്റാനാണ് ഉദ്ദേശിക്കുന്നതെന്ന് സാരഥികൾ അറിയിച്ചു. ഇതിന്റെ ഭാഗമായി മലേഷ്യ, ബ്രിട്ടൻ, ഇന്ത്യ, ജി.സി.സി രാജ്യങ്ങളിലായി കൂടുതൽ ബ്രാഞ്ചുകൾ ആരംഭിക്കും. ഒരു മാസത്തിനകം തന്നെ ഖത്തറിലെ നാലാമത്തെ ശാഖ സി.റിങ് റോഡിലെ ഇറാനിയൻ ഹോസ്പിറ്റലിൽ ഉദ്ഘാടനം ചെയ്യപ്പെടും.
20 രാജ്യങ്ങളിൽ നിന്നുള്ള രണ്ടായിരത്തിലധികം വിദഗ്ധരായ ഡോക്ടർമാർ, ക്ലിനിക്കൽ സയന്റിസ്റ്റുകൾ, ലബോറട്ടറി ടെക്നോളജിസ്റ്റുകൾ, മറ്റു അനുബന്ധ പ്രഫഷനലുകൾ എന്നിവർ ചേര്‍ന്നതാണ് മൈക്രോ ഹെൽത്തിന്റെ മാനുഷിക വിഭവശേഷി. സ്വകാര്യ രംഗത്തെ ഖത്തറിലെ ഏറ്റവും വലിയ റഫറൻസ് ലബോറട്ടറി കൂടിയാണ് മൈക്രോ ഹെൽത്ത് ലബോറട്ടറീസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.