Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightപ്രവാസികൾക്ക്​...

പ്രവാസികൾക്ക്​ രോഗനിർണയ ക്യാമ്പുമായി മൈക്രോ ഹെൽത്ത്​​ ലബോറട്ടറി

text_fields
bookmark_border
പ്രവാസികൾക്ക്​ രോഗനിർണയ ക്യാമ്പുമായി മൈക്രോ ഹെൽത്ത്​​ ലബോറട്ടറി
cancel
camera_alt

ൈ​മക്രോ ഹെൽത്ത്​​ ലബോറട്ടറീസ്​ വാർത്തസമ്മേളനത്തിൽ സി.ഇ.ഒ ഡോ. സി.കെ. നൗഷാദ്​ സംസാരിക്കുന്നു. സി. അബ്​ദുൽ നാസർ, ഡോ. സുക്​മണി റെജി, കെ.സി. ഷഫീഖ്​, കെ.പി. സജീർ എന്നിവർ സമീപം 

ദോഹ: പ്രവാസികൾക്ക്​ സൗജന്യനിരക്കിൽ രോഗനിർണയ ക്യാമ്പുമായി മൈക്രോ ഹെൽത്ത്​ ലബോറട്ടറീസ്​ ഖത്തർ. ജൂ​ൈല​ ഒന്നിന്​ ആരംഭിച്ച്​ ഒരു മാസം നീണ്ടുനിൽക്കുന്ന പരിശോധന ക്യാമ്പ്​ ജൂ​ൈല​ 31വരെ തുടരും. മലയാളികൾ ഉൾപ്പെയുള്ള പ്രവാസികൾ ജോലിത്തിരക്കിനും തിരക്കുപിടിച്ച ജീവിതത്തിനുമിടയിൽ സ്വന്തം ആരോഗ്യം മറന്നുപോവു​േമ്പാൾ, നേരത്തെ തന്നെ ജീവിതശൈലീരോഗങ്ങൾ തിരിച്ചറിയാനും കണ്ടെത്താനും സഹായിക്കുന്നതിനായാണ്​ ഖത്തറിലെ മുൻനിര ലബോറട്ടറികളിൽ ഒന്നാം മൈക്രോ ഹെൽത്ത്​​ രോഗനിർണയ ക്യാമ്പ്​ നടത്തുന്നത്​.

കുറഞ്ഞ വരുമാനത്തിൽ ജോലിചെയ്യുന്ന തൊഴിലാളികളെ കൂടി ലക്ഷ്യമിട്ടാണ്​ ക്യാ​െമ്പന്ന്​ മൈക്രോ ഹെൽത്ത്​ ലബോറട്ടറീസ്​ സി.ഇ.ഒ ഡോ. സി.കെ. നൗഷാദ്​ വാർത്തസമ്മേളത്തിൽ അറിയിച്ചു. 500 റിയാൽ ​െചലവ്​ വരുന്ന വിവിധ പരിശോധനകൾ സൗജന്യനിരക്കായി 50 റിയാൽ ഈടാക്കിയാണ്​ നൽകുന്നത്​.

രക്​തസമ്മർദം, ബോഡി മാസ്​ ഇൻഡക്​സ്​ (ബി.എം.ഐ), പ്രമേഹം, കൊളസ്​​േട്രാൾ സംബന്ധമായ പരിശോധനകൾ അടങ്ങിയ ലിപിഡ്​ പ്രൊഫൈൽ, ബ്ലഡ്​ യൂറിയ, ക്രിയാറ്റിൻ, യൂറിക്​ ആസിഡ്​, എസ്​.ജി.പി.ടി എന്നിവ ഉൾപ്പെടുന്നതാണ്​ പരിശോധനാ പാക്കേജ്​. ഇതിനു പുറമെ, കോവിഡ്​ ഭേദമായവർക്കുള്ള പരിശോധനയുമുണ്ട്​.

കാര്യമായ പ്രയാസങ്ങളില്ലാതെ കോവിഡ്​ ബാധിച്ച്​ ഭേദമായവർക്ക്​ ബേസിക്​ ചെക്കപ്പും കോവിഡ്​ ഗുരുതരമായ ശേഷം ഭേദമായവർക്ക്​ അഡ്വാൻസ്​ ചെക്കപ്പുമാണുള്ളത്​. ഈ വർഷത്തെ ക്യാമ്പിൻെറ ഭാഗമായി വീടുകളിലെത്തി സാമ്പിൾ ശേഖരിച്ച്​ പരിശോധിക്കുന്ന 'ഹോം സാമ്പിൾ കളക്​ഷനും' പ്രവർത്തിക്കും. ഇതിനായി 50 റിയാൽ അധികചാർജായി ഈടാക്കും. എല്ലാദിവസവും രാവിലെ ഏഴ്​ മുതൽ രാത്രി 10വരെയാണ്​ ലാബിൻെറ പ്രവർത്തനസമയം.

വർഷങ്ങളായി നടത്തിവരുന്ന പരിശോധനാ ക്യാമ്പ്​ വഴി നിരവധി പ്രവാസികൾക്ക്​ നേരത്തെ രോഗനിർണയം നടത്താനും സമയബന്ധിതമായ ചികിത്സയിലൂടെ രോഗമുക്​തി നേടാനും കഴിയുന്നുണ്ട്​.ഇന്ത്യക്കാരും മറ്റും ഉൾപ്പെടെ എട്ടായിരത്തോളം പ്രവാസികൾക്ക്​ മുൻവർഷങ്ങളിൽ പരിശോധനക്കെത്തി​.

ഇവരിൽ 20-25 ശതമാനം പേർക്ക്​ ​വിവിധ ജീവിതശൈലീരോഗങ്ങൾ നിർണയിക്കാൻ കഴിഞ്ഞതായും അവരിൽ 15 ശതമാനം പേരും തങ്ങളുടെ ആരോഗ്യാവസ്​ഥയെ കുറിച്ച്​ നേരത്തെ ബോധവാന്മാരായിരുന്നില്ലെന്നും കൾസൽട്ടൻറ്​ പത്തോളജിസ്​റ്റ്​ ഡോ. സുക്​മണി റെജി പറഞ്ഞു.

അഡ്​മിനിസ്​ട്രേഷൻ ഡയറക്​ടർ സി. അബ്​ദുൽ നാസർ, ​ലബോറട്ടറി അഡ്​മിനിസ്​ട്രേറ്റർ കെ.സി. ഷഫീഖ്​, ടെക്​നിക്കൽ അഫയേഴ്​സ്​ ഹെഡ്​ കെ.പി. സജീർ എന്നിവരും വാർത്തസമ്മേളനത്തിൽ പ​െങ്കടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:expatriatesMicro Health Laboratorydiagnostic camp
News Summary - Micro Health Laboratory with diagnostic camp for expatriates
Next Story