തൊഴിൽ മന്ത്രാലയത്തിന് മൈക്രോസോഫ്റ്റ് എ.ഐ എക്സലൻസ് അവാർഡ്
text_fieldsദോഹ: ഖത്തർ തൊഴിൽ മന്ത്രാലയത്തിന് മൈക്രോസോഫ്റ്റിന്റെ എ.ഐ എക്സലൻസ് അവാർഡ്. തിങ്കളാഴ്ച തലസ്ഥാനത്ത് മൈക്രോസോഫ്റ്റ് സംഘടിപ്പിച്ച എ.ഐ ടൂർ ഇവന്റിലാണ് മന്ത്രാലയത്തിന് പുരസ്കാരം സമ്മാനിച്ചത്.
തൊഴിൽ മന്ത്രാലയത്തിന് കീഴിലെ വിവിധ സേവനങ്ങൾ ഡിജിറ്റലൈസ് ചെയ്ത് നടപ്പാക്കിയ പരിഷ്കാരങ്ങൾക്കുള്ള അംഗീകാരം കൂടിയാണ് മൈക്രോസോഫ്റ്റിന്റെ പുരസ്കാരം. 2022 മധ്യത്തിലാണ് തൊഴിൽ മന്ത്രാലയം സമഗ്രമായ ഡിജിറ്റലൈസേഷൻ യാത്രക്ക് തുടക്കം കുറിച്ചത്.
ഇക്കാലയളവിൽ 80 ഇ-സേവനങ്ങളുടെ വികസനം, നൂതന സേവനങ്ങൾ നൽകുന്നതിൽ മന്ത്രാലയത്തിന്റെ സമർപ്പണം പ്രകടമാക്കുന്ന കണ്ടിന്യൂ പ്ലാറ്റ്ഫോം എന്നിവ ഉൾപ്പെടും.
അവാർഡ് ദാന ചടങ്ങിൽ കമ്യൂണിക്കേഷൻ ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രി മുഹമ്മദ് ബിൻ അലി അൽ മന്നാഈ, തൊഴിൽ മന്ത്രാലയത്തിലെ മൈഗ്രന്റ് ലേബർ അഫയേഴ്സ് അസി. അണ്ടർ സെക്രട്ടറി ശൈഖ് നജ്വ ബിൻത് അബ്ദുറഹ്മാൻ ആൽഥാനി, മൈക്രോസോഫ്റ്റ് മിഡിലീസ്റ്റ്-യൂറോപ് റീജനൽ ഡയറക്ടർ റാഫ് ഹ്യൂബർട്ട്, മൈക്രോസോഫ്റ്റ് ഖത്തർ ലാന അൽ ഖലഫ് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.