മിഡിലീസ്റ്റിൽ ആണവായുധ ഫ്രീസോൺ സ്ഥാപിക്കേണ്ടത് അനിവാര്യം–ഖത്തർ
text_fieldsദോഹ: മിഡിലീസ്റ്റിൽ ആണവായുധ ഫ്രീസോൺ സ്ഥാപിക്കേണ്ടതിെൻറ പ്രാധാന്യത്തെ ഉയർത്തിക്കാട്ടി ഖത്തർ. വിയന്നയിൽ ആരംഭിച്ച ആണവ നിർവ്യാപന കരാറിലെ അംഗങ്ങളുടെ 2020ൽ നടക്കാനിരിക്കുന്ന റിവ്യൂ കോൺഫറൻസിെൻറ പ്രാഥമിക യോഗത്തിലാണ് ഖത്തർ ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. മിഡിലീസ്റ്റിലെ ആണവായുധ ഫ്രീസോൺ നിർമ്മിക്കേണ്ടതിെൻറ പ്രാധാന്യം വ്യക്തമാക്കിയ ഖത്തർ, 1995ലെ എൻ.പി.ടി(ആണവ നിർവ്യാപന കരാർ)റിവ്യൂ കോൺഫറൻസിെൻറയും 2010ലെ റിവ്യൂ കോൺഫറൻസിെൻറ തുടർച്ചയായി അംഗീകരിച്ച നിർദ്ദേശങ്ങളുടെയും അടിസ്ഥാനത്തിലായിരിക്കണം മേഖലയിലെ ആണവ സംവിധാനങ്ങൾ സ്ഥാപിക്കേണ്ടതെന്നും ചൂണ്ടിക്കാട്ടി. 2015ൽ പരാജയപ്പെട്ട റിവ്യൂ കോൺഫറൻസ് വീണ്ടും ഇതിൽ ഉൾപ്പെടുത്തരുതെന്ന് ഖത്തർ പ്രത്യേകം ഓർമ്മിപ്പിച്ചു. വിയന്നയിൽ മെയ് 12 വരെ നടക്കുന്ന സമ്മേളനത്തിൽ ഖത്തർ അംബാസഡറും അന്താരാഷ്ട്ര ആണവോർജ ഏജൻസിയിലെ ഖത്തറിെൻറ സ്ഥിരം പ്രതിനിധിയായ ശൈഖ് അലി ബിൻ ജാസിം ആൽഥാനിയാണ് ഖത്തറിെൻറ ആവശ്യമുന്നയിച്ച് സംസാരിച്ചത്.
നിലവിലെ അന്താരാഷ്ട്ര തലത്തിലെ യുദ്ധസമാന സാഹചര്യങ്ങളെ സംബന്ധിച്ച് മുന്നറിയിപ്പ് നൽകിയ പ്രസ്താവനയിൽ, അന്താരാഷ്ട്ര, പ്രാദേശിക തലങ്ങളിലെ മൂർഛിക്കുന്ന പ്രതിസന്ധികളും, നിരവധി രാജ്യങ്ങളിലെ സൈനിക സുരക്ഷാ തത്വങ്ങളിൽ ഈന്നിപ്പറയുന്ന ആണവായുധങ്ങളുടെ പങ്കും, സൈബർ യുദ്ധങ്ങളുടെ വർധിച്ച സാഹചര്യവുമെല്ലാം അന്താരാഷ്ട്ര സമൂഹത്തിന് മേൽ ആശങ്കയുടെ കരിനിഴൽ വീഴ്ത്തുമെന്നും വ്യക്തമാക്കി.
ആണവായുധങ്ങളിൽ നിന്നും മോചിതമായ ലോകത്തിനായുള്ള ശ്രമങ്ങൾക്ക് പിന്തുണ വീണ്ടും വ്യക്തമാക്കിയ ഖത്തർ, യോഗത്തിൽ ജി.സി.സി നിലപാടുകളെ പിന്തുണക്കുകയും ചെയ്തു. ശൈഖ് അലി ബിൻ ജാസിം ആൽഥാനിയെ കൂടാതെ വിദേശകാര്യമന്ത്രാലയത്തിലെ അന്താരാഷ്ട്ര സംഘടനകളുടെ ആക്ടിംഗ് ഡയറക്ടർ യൂസുഫ് സുൽതാൻ ലാറം, ആയുധ വിരുദ്ധ ദേശീയ സമിതി വൈസ് ചെയർമാൻ ലഫ്. മേജർ ഹസൻ സാലിഹ് അൽ നിസ്ഫുംയോഗത്തിൽ പങ്കെടുക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.