പാലിൽ നിറസമൃദ്ധി
text_fieldsദോഹ: പാലിെൻറയും പാലുത്പന്നങ്ങളുടെയും ഉത്പാദനത്തില്‍ രാജ്യത്തിെൻ റ സ്വയംപര്യാപ്തത ഏകദേശം നൂറുശതമാനത്തിലേക്കെത്തി. ഉപരോധം പ്രഖ ്യാപിക്കുന്നതിന് മുമ്പ് കേവലം 28 ശതമാനം മാത്രമായിരുന്നു ഇത്. ബാക്കിയു ള്ളവ ഇറക്കുമതി ചെയ്യുകയായിരുന്നു. ഇവിടെ നിന്നാണ് ഇൗ കുതിച്ചുചാട്ടം. കന്നുകാലി വളര്‍ത്തല്‍ മേഖലയില്‍ ഈ വര്‍ഷം നൽകിയത് 37 പുതിയ ലൈസന്‍സുകളാണ്. മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം അറിയിച്ചതാണിത്. രാജ്യത്ത് ഇപ്പോള്‍ 16 ലക്ഷം കന്നുകാലികളും കമ്പനികളടക്കം 17,000 കന്നുകാലി വള ര്ത്തുകേന്ദ്രങ്ങളുമുണ്ടെന്ന് മൃഗ വിഭവ വകുപ്പ് ഡയറക്ടര്‍ ഫര്‍ഹൂദ് ഹാദി അല്‍ ഹജിരി പറയുന്നു. ഖത്തറില്‍ പാലിെൻറയും പാലുത്്പന്നങ്ങളുടെയും പ്രതിദിന ശരാശരി ഉപയോഗം ഇപ്പോള്‍ ഏകദേശം 600 ടണ്‍ ആണ്. ഏകദേശം 616 ടണ്‍ ഖത്തറില്‍ തദ്ദേശീയമായി ഉത്പാദിപ്പിക്കുന്നുണ്ട്. ഉത്പാദനം വര്‍ധിപ്പിക്കുക എന്നത് തുട ക്കത്തില് വെല്ലുവിളിയായിരുന്നു.
പക്ഷേ ഒരു വര്‍ഷത്തിനുള്ളില്‍ ഈ വെല്ലുവിളി ഫലപ്രദമായി അതിജീവിക്കാന്‍ രാജ്യത്തിനായി. ചില ഉത്പന്നങ്ങളുടെ കാര്യത്തിലെങ്കിലും ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ രാജ്യം സ്വയംപ ര്യാപ്തത കൈവരിച്ചു. ഫ്രോസണ്‍ ചിക്കന്‍ ഉത്പാദനത്തില്‍ 98 ശതമാനം സ്വയംപര്യാപ്തത ആയി. ഉപരോ ധത്തിന് മുമ്പ് ഇത് 50 ശതമാനം മാത്രമായിരുന്നു. രാജ്യത്തെ പ്രതിദിന ഉപഭോഗം 60 ടണ്‍ ഫ്രോസണ്‍ ചിക്ക നാണ്. പ്രതിദിന ഉപഭോഗത്തിെൻറ 59ശതമാനവും തദ്ദേശീയമായി ഉത്പാദിപ്പിക്കാനാകുന്നുണ്ട്. അതേസമയം ആവശ്യമായ മുട്ടയുടെ 23 ശതമാനം മാത്രമാണ് ഇവിടെ ഉത്പാദിപ്പിക്കുന്നത്. ഉപരോധത്തിനു മുമ്പ് പതിനാല് ശതമാനം ആയിരുന്നു ഇത്. മൃഗങ്ങളുടെ ചികിത്സയും ആരോഗ്യപരിചരണവും വലിയ വെല്ലുവിളിയായിരുന്നു.
മൃഗങ്ങളുടെ എണ്ണക്കൂടുതലായിരുന്നു ഇതിനു കാരണം. ഉപരോധത്തിനു മുമ്പ് ആ രാജ്യങ്ങളുമായി ബന്ധപ്പെ ട്ടായിരുന്നു ഇത്തരം കാര്യങ്ങള്‍ തുടര്‍ന്നുപോന്നിരുന്നത്. എന്നാല്‍ ആ വെല്ലുവിളിയെയും അതിജീവിക്കാനായി. വിവിധ അസുഖങ്ങളുമായി ബന്ധപ്പെട്ട് ഇക്കാലയളവില്‍ 2,40,000 മൃഗങ്ങളെ ചികിത്സിക്കാനായി. 5,34,000 മൃ ഗങ്ങള്‍ക്ക് പ്രതിരോധചികിത്സയും ലഭ്യമാക്കി. ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാന്‍ ശക്തമായ നടപടികളാണ് മന്ത്രാ ലയം സ്വീകരിക്കുന്നത്. അതിെൻറ ഭാഗമായാണ് പുതിയ സംരംഭങ്ങള്‍ക്ക് ലൈസന്‍സ് നല്‍കുന്നത്. സര്‍ക്കാരും സ്വകാര്യ മേഖലയും തമ്മില്‍ മികച്ച രീതിയിലുള്ള സഹകരണമാണ് രാജ്യത്തിെൻറ വൻ നേട്ടങ്ങൾക്ക് പിന്നിലെന്നും അധികൃതർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.