Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Sep 2020 4:12 AM GMT Updated On
date_range 28 Sep 2020 4:12 AM GMTഅഫ്ഗാൻ വനിത നേതാക്കളുമായി വിദേശകാര്യ സഹമന്ത്രി ചർച്ച നടത്തി
text_fieldsbookmark_border
ദോഹ: ഖത്തറിലെത്തിയ അഫ്ഗാൻ പ്രതിനിധി സംഘത്തിലെ വനിത അംഗങ്ങളുമായി വിദേശകാര്യ സഹമന്ത്രി ലുൽവ റാഷിദ് അൽ ഖാതിർ ചർച്ച നടത്തി. അഫ്ഗാനിൽനിന്നുള്ള വനിതാ പ്രതിനിധികളായ ഫാതിമ ഗൈലാനി, ഹബീബ സറാബി, ഫൗസിയ കൂഫി, ശരീഫ സുർമാതി എന്നിവരുമായാണ് ലുൽവ അൽ ഖാതിർ ചർച്ച നടത്തിയത്.
ദോഹയിൽ നടക്കുന്ന അഫ്ഗാൻ സമാധാന ചർച്ചകൾക്കായി എത്തിയ വനിത പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്താൻ സാധിച്ചതിൽ അഭിമാനിക്കുന്നുവെന്നും ധീരരായ അഫ്ഗാനി വനിതകളിൽനിന്ന് മാതൃകയുണ്ടെന്നും അൽ ഖാതിർ ട്വീറ്റ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story