ഇമാം–ഖതീബുമാരുമായി ഔഖാഫ് മന്ത്രിയുടെ കൂടിക്കാഴ്ച
text_fieldsദോഹ: പുതുതായി സ്ഥാനമേറ്റെടുത്ത ഔഖാഫ് ഇസ്ലാമികകാര്യ മന്ത്രി ഗാനിം ബിൻ ഷഹീൻ ബിൻ ഗാനിം അൽ ഗാനിം രാജ്യത്തെ പള്ളികളിലെ ഇമാമുമാരുമായും ഖതീബുമാരുമായും (പ്രഭാഷകർ) പ്രത്യേക കൂടിക്കാഴ്ച നടത്തി. യോഗ്യരായ ഖത്തരി ഇമാമുമാരെയും ഖതീബുമാരെയും പിന്തുണക്കുന്നതിനുള്ള മന്ത്രാലയത്തിെൻറ ശ്രമങ്ങൾ തുടരുമെന്നും മികച്ച ശമ്പളവും മറ്റു ആനുകൂല്യങ്ങളും അവർക്കായി നീക്കി വെക്കുമെന്നും ഔഖാഫ് മന്ത്രി ഗാനിം ബിൻ ഷഹീൻ ബിൻ ഗാനിം അൽ ഗാനിം പറഞ്ഞു.
ജനങ്ങൾക്ക് മതമൂല്യങ്ങളും ധാർമിക തത്ത്വങ്ങളും അവതരിപ്പിച്ച് നൽകുന്നതിലും വിവരങ്ങൾ ധരിപ്പിക്കുന്നതിലും അവരുടെ പങ്ക് വലുതാണെന്നും സഹിഷ്ണുത വളർത്തുന്നതിൽ മുഖ്യ പങ്ക് വഹിക്കുന്നതായും വ്യക്തമാക്കിയ മന്ത്രി, സമൂഹത്തിൽ പള്ളികളുടെ സ്വാധീനം നിലനിർത്തുന്നതിലും പുനരുജ്ജീവിപ്പിക്കുന്നതിലും ഇമാമുമാരും ഖതീബുമാരും വലിയ സംഭാവനയാണ് നൽകുന്നതെന്നും ചൂണ്ടിക്കാട്ടി.വരും വർഷങ്ങളിൽ കൂടുതൽ ഖത്തരി ഇമാമുമാരും ഖതീബുമാരും യോഗ്യത നേടി പള്ളികളിൽ തങ്ങളുടെ ഉത്തരവാദിത്തം നിർവഹിക്കുന്നതിനായി എത്തിച്ചേരുമെന്നും സമൂഹത്തിന് മാർഗനിർദേശം നൽകുമെന്നും അദ്ദേഹം പറഞ്ഞു. സമൂഹത്തിെൻറ ആവശ്യങ്ങൾ അടുത്തറിയുന്നതിനും മനസ്സിലാക്കുന്നതിനും അവർ പ്രാപ്തരാണെന്നും മികച്ച രീതിയിൽ അതിനെ അഭിമുഖീകരിക്കാനും പ്രശ്നങ്ങൾക്ക് പരിഹാരം കാണാനും കഴിയുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.