മന്ത്രി രാമകൃഷ്ണന് ഔദ്യോഗിക ഖത്തർ സന്ദര്‍ശനം തുടങ്ങി
text_fieldsദോഹ: തൊഴില്‍ വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന് തെൻറ രണ്ടുദിവസത്തെ ഔദ്യോഗിക ഖത്തർ സന്ദര്‍ശനം തുടങ്ങി. ഒഡാപെക് മാനേജിംഗ് ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്, അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ദീപു ആര് നായര്‍, ഒഡാപെക് ജനറല്‍ മാനേജര്‍ എസ്.എസ്. ഷാജു എന്നിവരും സംഘത്തില്‍ ഉണ്ട്.
ഖത്തര്‍ എയര്‍വേസ് വിമാനത്തില്‍ കുവൈത്തില്‍ നിന്ന് കഴിഞ്ഞ ദിവസം രാത്രി 11.30ന് ദോഹയില്‍ എത്തിയ മന്ത്രിയെയും പ്രതിനിധി സംഘത്തെയും ഖത്തര്‍ സർക്കാർ പ്രതിനിധി, ഇന്ത്യന്‍ എംബസി പ്രതിനിധികള്‍, നോര്‍ക റൂട്സ് ഡയറക്ടര്‍ സി വി റപ്പായി, പ്രവാസി ക്ഷേമനിധി ബോര്‍ഡ് ഡയറക്ടര്‍ കെ കെ ശങ്കരന്, ലോക കേരള സഭാഅംഗം പി എന്‍ ബാബുരാജന്, ബെഹ്സാദ് ഗ്രൂപ്പ് ജനറല്‍ മാനേജര്‍ ജെ കെ മേനോന്, സംസ്കൃതി പ്രസിഡൻറ് എ സുനില്‍, ജനറല്‍സെക്രട്ടറി പി വിജയകുമാര്‍, ട്രഷറര്‍ സന്തോഷ് തൂണേരി തുടങ്ങിയവര്‍ ദോഹ ഹമദ് ഇൻറര്‍നാഷനല്‍ എയര്‍പോര്‍ട്ടിൽ സ്വീകരിച്ചു.
മന്ത്രി വെള്ളിയാഴ്ച തിരിച്ചുപോകും. മന്ത്രി ഇന്ത്യൻ അംബാസഡർ പി. കുമരനെ സന്ദർശിച്ചു.
തുടർന്ന് ഇന്ത്യൻ അംബാസഡറോടോപ്പം ഖത്തർ ആരോഗ്യ മന്ത്രാലയത്തിൽ എത്തി ഖത്തർ ആരോഗ്യ വകുപ്പ് സഹമന്ത്രി ഡോ. സാലിഹ് അലി അൽ മരിയും ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. കേരളത്തിെൻറ തനത് ആറന്മുള കണ്ണാടി ഡോ. സാലിഹ് അലി അൽ മരിക്ക് സമ്മാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.