ഭക്ഷ്യസുരക്ഷ പരിശോധനക്ക് പുതിയ സംവിധാനവുമായി മന്ത്രാലയം
text_fieldsദോഹ: പുതിയ ഭക്ഷ്യസുരക്ഷ പരിശോധന സംവിധാനത്തിന് മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം തുടക്കം കുറിച്ചു.മന്ത്രാലയത്തിൻറ ഏകീകൃത ഇലക്േട്രാണിക് ഇൻസ്പെക്ഷൻ പ്രോജക്ടിെൻറ ഭാഗമായാണ് പുതിയ സംവിധാനത്തിന് തുടക്കമിട്ടത്.പുതിയ സംവിധാനത്തിലെ പ്രഥമ പരിശീലന സെഷനുകൾ കോവിഡ്19 േപ്രാട്ടോകോൾ പാലിച്ച് കഴിഞ്ഞദിവസം അൽ വക്റ മുനിസിപ്പാലിറ്റി ആസ്ഥാനത്ത് നടന്നു. രണ്ടാം സെഷൻ അൽ റയ്യാൻ മുനിസിപ്പാലിറ്റിയിൽ നടക്കുമെന്ന് അധികൃതർ അറിയിച്ചു. പരിശോധകർക്കുള്ള പരിശീലനം പൂർത്തിയായാലുടൻ പരീക്ഷണാടിസ്ഥാനത്തിൽ സംവിധാനം പ്രാബല്യത്തിൽ വരും.
മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയത്തിന് കീഴിലുള്ള എല്ലാ വിഭാഗം പരിശോധനകളും കൂടുതൽ വികസിപ്പിക്കുകയെന്ന ലക്ഷ്യം മുൻനിർത്തിയുള്ള ഏകീകൃത ഇലക്േട്രാണിക് ഇൻസ്പെക്ഷൻ പ്രോജക്ടിന് കീഴിലാണ് ഹെൽത്ത് കൺ േട്രാൾ ഇൻസ്പെക്ഷൻ സിസ്റ്റം.പരിശോധനാ നടപടികൾ പൂർണമായും ഇലക്േട്രാണിക് മാർഗത്തിലൂടെ നടപ്പാക്കാൻ ഇതിലൂടെ സാധിക്കും. നടപടികൾക്കാവശ്യമായ മുഴുവൻ വിവര േസ്രാതസ്സുകളുമായും സിസ്റ്റം ബന്ധിപ്പിക്കും. നടപടികൾ വേഗത്തിലും കാര്യക്ഷമവുമാക്കുന്നതിനും മാന്വൽ വർക്കുകളും പേപ്പർ വർക്കുകളും പൂർണമായും അവസാനിപ്പിക്കാനും ഇത് വഴിയൊരുക്കും.
ഘട്ടംഘട്ടമായി മറ്റു മുനിസിപ്പാലിറ്റികളിലും സിസ്റ്റം നടപ്പാക്കുമെന്ന് മന്ത്രാലയം അറിയിച്ചു. ഹെൽത്ത് കൺ േട്രാൾ സിസ്റ്റം വികസിപ്പിക്കുന്നതിെൻറ രണ്ടാം ഘട്ടത്തിൽ കഹ്റമ, സെൻട്രൽ ലബോറട്ടറി തുടങ്ങിയവയുമായി ബന്ധിപ്പിക്കുന്നതും ഉൾപ്പെടുത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.