സൂപ്പർ മാർക്കറ്റുകളിലെ വില വ്യത്യാസം; വ്യക്തതയുമായി വാണിജ്യ മന്ത്രാലയം
text_fieldsദോഹ: പച്ചക്കറികൾ, പഴങ്ങൾ, മത്സ്യം തുടങ്ങിയ അവശ്യസാധനങ്ങൾക്ക് മാത്രമാണ് മന്ത്രാലയം പരമാവധി വില നിശ്ചയിക്കുന്നതെന്ന് വാണിജ്യ വ്യവസായ മന്ത്രാലയം അറിയിച്ചു.എന്നാൽ, മറ്റ് ഉപഭോഗ വസ്തുക്കൾക്ക് വ്യത്യസ്ത സൂപ്പർ മാർക്കറ്റുകളിൽ വ്യത്യസ്ത വിലയായിരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.
സൂപ്പർ മാർക്കറ്റുകളിലെ സാധനങ്ങളുടെ വിലയിലുള്ള വ്യത്യാസങ്ങളെ കുറിച്ച് മന്ത്രാലയത്തിൽ പരാതികളും അന്വേഷണങ്ങളും വർധിച്ച സാഹചര്യത്തിലാണ് ഇക്കാര്യത്തിൽ വ്യക്തതയുമായി മന്ത്രാലയം രംഗത്തുവന്നത്. മന്ത്രാലയം പരമാവധി വില നിശ്ചയിക്കാത്ത ഉൽപന്നങ്ങളുടെ വിലയും ഗുണമേന്മയും നോക്കി ഉൽപന്നങ്ങൾ വാങ്ങാൻ ഉപഭോക്താക്കൾ ശ്രദ്ധിക്കണം. വിവിധ സൂപ്പർ മാർക്കറ്റുകളിലെ ഉൽപന്നങ്ങളുടെ വിലകൾ തമ്മിൽ താരതമ്യം ചെയ്യണം.
മന്ത്രാലയം പരമാവധി വില നിശ്ചയിച്ച അവശ്യവസ്തുക്കളുൾപ്പെടെയുള്ളവയുടെ വില വിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്.അതേസമയം, ഏതെങ്കിലും തരത്തിലുള്ള നിയമലംഘനങ്ങൾ ശ്രദ്ധയിൽപെട്ടാൽ 16001 എന്ന നമ്പറിൽ ബന്ധപ്പെടണമെന്നും വാണിജ്യ വ്യവസായ മന്ത്രാലയം ഉപഭോക്താക്കളോടാവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.