തൊഴിൽ സംഘടന നേതാക്കൾക്ക് പരിശീലനവുമായി മന്ത്രാലയം
text_fieldsദോഹ: രാജ്യത്തെ തൊഴിലാളി വിഭാഗത്തെ ശാക്തീകരിക്കുന്നതിന്റെ ഭാഗമായി തൊഴിൽ മന്ത്രാലയം തൊഴിൽ സംഘടന നേതാക്കൾക്കായി പരിശീലന പരിപാടി നടത്തി. മന്ത്രാലയവുമായുള്ള ഇടപെടൽ ഏകോപിപ്പിക്കാനും അവരുടെ കഴിവുകൾ വികസിപ്പിക്കാനും ലക്ഷ്യമിട്ടായിരുന്നു പരിപാടി. തൊഴിൽ വിപണിയിലെ വെല്ലുവിളികൾക്കും ദ്രുതഗതിയിലുള്ള മാറ്റങ്ങൾക്കും മുന്നിൽ നിൽക്കാൻ തൊഴിലാളി സമൂഹത്തെയും കൂട്ടായ്മകളെയും പ്രാപ്തരാക്കാൻ വിവിധ പരിപാടികൾ മന്ത്രാലയത്തിന്റെ അജണ്ടയിലുണ്ട്. ഖത്തർ തൊഴിൽ മന്ത്രാലയവും അന്താരാഷ്ട്ര തൊഴിൽ സംഘടനയും തമ്മിലുള്ള സഹകരണത്തിന്റെ ഭാഗമായാണ് ശിൽപശാല സംഘടിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.