1000 ടൺ ചെമ്മീൻ ഉൽപാദനം ലക്ഷ്യമിട്ട് മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം
text_fieldsദോഹ: റാസ് മത്ബഖിൽ മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയത്തിന് കീഴിലുള്ള അക്വാറ്റിക് റിസർച്ച് സെൻറർ 2022ൽ ലക്ഷ്യമിടുന്നത് 1000 ടൺ ചെമ്മീൻ ഉൽപാദനം. ഇതുമായി ബന്ധപ്പെട്ട പദ്ധതികൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്ന് റിസർച്ച് കേന്ദ്രം മേധാവി ഇബ്റാഹിം സൽമാൻ അൽ മുഹമ്മദലി ഖത്തർ ടി.വിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. നിലവിൽ ഖത്തറിലേക്കുള്ള ചെമ്മീൻ പൂർണമായും വിദേശരാജ്യങ്ങളിൽനിന്ന് ഇറക്കുമതി ചെയ്യുകയാണെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, പ്രധാനമായും രണ്ട് ഹാച്ചറികളാണ് റാസ് മത്ബഖിലെ അക്വാറ്റിക് റിസർച്ച് സെൻററിലുള്ളതെന്നും ഒന്ന് മത്സ്യങ്ങൾക്കും മറ്റൊന്ന് ചെമ്മീന് വേണ്ടിയുള്ളതാണെന്നും വ്യക്തമാക്കി.
ചെമ്മീൻ ഉൽപാദനം കാര്യക്ഷമമാക്കുന്നതിനായി ഉന്നത അന്താരാഷ്ട്ര നിലവാരത്തിലുള്ള സംവിധാനങ്ങളാണ് ഇവിടെ സജ്ജമാക്കിയിരിക്കുന്നതെന്നും അത്യാധുനിക സാങ്കേതികവിദ്യകളുടെ സഹായത്താലാണ് ഹാച്ചറികൾ പ്രവർത്തിക്കുന്നതെന്നും ഇബ്റാഹിം സൽമാൻ അൽ മുഹമ്മദലി പറഞ്ഞു.കഴിഞ്ഞ വർഷം ഡിസംബറിൽ കേന്ദ്രത്തിലെ ആദ്യ ബാച്ച് ചെമ്മീനുകളുടെ ഉൽപാദനം മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം പ്രഖ്യാപിച്ചിരുന്നു.2,50,000 ചെമ്മീൻ ലാർവകളിൽ 1,60,000 ലാർവകളെ പുറത്ത് നിർമിച്ചിട്ടുള്ള കൂടുകളിലേക്ക് മാറ്റുകയും ചെയ്തു.
ഈ വർഷം മാർച്ച് മാസം അവസാനത്തോടെ രണ്ട് മില്യൺ ചെമ്മീൻ ലാർവകളെ ഉൽപാദിപ്പിക്കുകയാണ് ലക്ഷ്യം.രാജ്യത്തിെൻറ മത്സ്യ ഉൽപാദനം വർധിപ്പിക്കുക, പുറംകടലിലെ മത്സ്യസമ്പത്ത് സംരക്ഷിക്കുക, ഗവേഷണം േപ്രാത്സാഹിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ മുൻനിർത്തി കഴിഞ്ഞ വർഷം ജനുവരിയിലാണ് മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം റാസ് മത്ബഖിലെ അക്വാറ്റിക് റിസർച്ച് സെൻററിെൻറ പ്രവർത്തനത്തിന് തുടക്കം കുറിച്ചത്. ഉന്നത നിലവാരത്തിലുള്ള മത്സ്യങ്ങൾ പ്രാദേശിക വിപണികളിൽ ലഭ്യമാക്കുകയെന്നതും കേന്ദ്രത്തിെൻറ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.