സംയുക്ത ഗവേഷണവുമായി പരിസ്ഥിതി മന്ത്രാലയവും ക്യു.ആർ.ഡി.ഐ കൗൺസിലും
text_fieldsദോഹ: പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാനവും ഈ മേഖലയിലെ ഗവേഷണ മുൻഗണനകൾ സംബന്ധിച്ചും സംയുക്ത ഗവേഷണ പ്രോഗ്രാം ആരംഭിക്കാൻ ഖത്തർ കാലാവസ്ഥാ വ്യതിയാന മന്ത്രാലയവും ഖത്തർ റിസർച്ച്, ഡെവലപ്മെന്റ് ആൻഡ് ഇന്നവേഷൻ കൗൺസിലും(ക്യു.ആർ.ഡി.ഐ) കൈകോർക്കുന്നു. രാജ്യത്തെ വിവിധ അധികാരികളുമായി സ്ഥാപനപരവും സാമൂഹികവുമായ പങ്കാളിത്തം ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യം മുൻനിർത്തിയുള്ള ഗവേഷണ പരിപാടി സെപ്റ്റംബറിൽ ആരംഭിക്കും.
ഇരു വിഭാഗങ്ങളും തമ്മിലെ സഹകരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഒപ്പുവെച്ച സംയുക്ത സഹകരണ പരിപാടിക്കു കീഴിൽ നടന്ന യോഗത്തിൽ പരിസ്ഥിതി സുസ്ഥിരത, കാലാവസ്ഥാ വ്യതിയാനം എന്നീ മേഖലകളിൽ നടത്തിയ പുതിയ സംഭവവികാസങ്ങളും ശ്രമങ്ങളും അവലോകനം ചെയ്തു.
പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രി ശൈഖ് ഡോ. ഫാലിഹ് ബിൻ നാസർ ബിൻ അഹ്മദ് ആൽഥാനി യോഗത്തിൽ പങ്കെടുത്തു. പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ കാലയളവിലെ നേട്ടങ്ങൾ അദ്ദേഹം യോഗത്തിൽ വിശദീകരിക്കുകയും ചെയ്തു. കൗൺസിലിന്റെ പ്ലാറ്റ്ഫോമിന് കീഴിൽ മന്ത്രാലയത്തിലെ ഒരു ഗവേഷണ ഓഫിസിന് അംഗീകാരം നൽകുന്നതിനൊപ്പം പരിസ്ഥിതി ലബോറട്ടറി ഉപകരണങ്ങൾക്ക് മന്ത്രാലയത്തിന്റെ രജിസ്ട്രേഷൻ ഉൾപ്പെടെയുള്ള വിഷയങ്ങളും അദ്ദേഹം സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.