യാത്രക്കാർക്ക് കോവിഡ് നിർദേശങ്ങളുമായി ആരോഗ്യ മന്ത്രാലയം
text_fieldsദോഹ: വേനലവധിയും പെരുന്നാൾ അവധിയും ആഘോഷിക്കാനായി വിദേശ നാടുകളിലേക്ക് പോകുന്നവർക്ക് കോവിഡ് സുരക്ഷ മാർഗനിർദേശങ്ങളുമായി ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം.
ഖത്തറിൽ പ്രതിദിന കോവിഡ് കേസുകളിലുണ്ടായ വർധനയും നിരവധി രാജ്യങ്ങളിൽ കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിലുമാണ് യാത്രക്കാർ പാലിക്കേണ്ട സുരക്ഷ മുൻകരുതലുകളുമായി ആരോഗ്യ മന്ത്രാലയം രംഗത്തുവന്നിരിക്കുന്നത്.
തങ്ങളുടെയും കുടുംബാംഗങ്ങളുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായും രോഗബാധയുടെ അപകടങ്ങൾ കുറക്കുന്നതിനുമായി യാത്രക്കാർ നിർബന്ധമായും കോവിഡ് സുരക്ഷ മുൻകരുതലുകൾ പാലിച്ചിരിക്കണമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഖത്തറിൽ കോവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചെങ്കിലും എല്ലാവരും ആരോഗ്യം സംരക്ഷിക്കുന്നതിന് സുരക്ഷ മുൻകരുതലുകൾ പാലിക്കാൻ സ്വയം സന്നദ്ധരായി മുന്നോട്ട് വരണമെന്നും മന്ത്രാലയം അഭ്യർഥിച്ചു.
വിദേശ നാടുകളിലേക്ക് പോകുന്ന യാത്രക്കാർക്കായി പൊതുജനാരോഗ്യ മന്ത്രാലയം പുറത്തിറക്കിയ നിർദേശങ്ങൾ താഴെ:
- യാത്ര ചെയ്യാനുദ്ദേശിക്കുന്ന നാടുകളിലെ കോവിഡ് യാത്ര നയം അറിഞ്ഞിരിക്കുകയും വാക്സിനേഷൻ, കോവിഡ് ടെസ്റ്റിങ് തുടങ്ങിയ മാനദണ്ഡങ്ങൾ പാലിച്ചിരിക്കുന്നുവെന്ന് ഉറപ്പുവരുത്തുകയുംചെയ്യുക. ആവശ്യമായ രേഖകൾ പൂരിപ്പിച്ചിട്ടുണ്ടെന്നും ഉറപ്പുവരുത്തേണ്ടതാണ്.
- ലക്ഷ്യസ്ഥാനങ്ങളിലെ കോവിഡ് സുരക്ഷ നിർദേശങ്ങൾ അറിഞ്ഞിരിക്കുക, അവ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക. - ഖത്തറിലേക്ക് മടങ്ങുന്ന സമയം ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ യാത്രനയങ്ങൾ, ടെസ്റ്റിങ്, ക്വാറൻറീൻ ആവശ്യകതകൾ എന്നിവ പരിശോധിക്കുക. -യാത്രക്കു മുമ്പായി ബൂസ്റ്റർ ഡോസുൾപ്പെടെ കോവിഡ് വാക്സിൻ സ്വീകരിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക.
- കൈകൾ നിരന്തരം സോപ്പുപയോഗിച്ച് കഴുകി വൃത്തിയാക്കുക, സാനിറ്റൈസർ ഉപയോഗിക്കുക. - മറ്റുള്ളവരെ ആശംസിക്കുമ്പോൾ ശാരീരികാലിംഗനങ്ങൾ കഴിയുന്നതും ഒഴിവാക്കുക. കഴിയുമെങ്കിൽ ഹസ്തദാനവും ഒഴിവാക്കുക. - ചുമക്കുമ്പോഴും തുമ്മുമ്പോഴും ടിഷ്യു പേപ്പർ ഉപയോഗിക്കുകയും അവ സുരക്ഷിതമായി ഉപേക്ഷിക്കുകയും ചെയ്യുക.
- അടച്ചിട്ട പൊതുസ്ഥലങ്ങളിൽ കൂടുതൽ ആളുകളുണ്ടെങ്കിൽ മാസ്ക് ഉപയോഗിക്കുക. -കഴിയുന്നതും കുറഞ്ഞ വായുസഞ്ചാരമുള്ള സ്ഥലങ്ങളിൽ കൂടിച്ചേരലുകൾ ഒഴിവാക്കുക. ട്രാവൽ ഇൻഷുറൻസ് രജിസ്റ്റർ ചെയ്യുക.
അർഹരായവർ ബൂസ്റ്റർ ഡോസ് മറക്കരുത്
കോവിഡ് വാക്സിൻ ബൂസ്റ്റർ ഡോസ് സ്വീകരിക്കാൻ യോഗ്യരായവർ നിർബന്ധമായും ബൂസ്റ്റർ ഡോസ് സ്വീകരിക്കണമെന്നും 12 വയസ്സിന് മുകളിലുള്ളവർ രണ്ട് ഡോസ് വാക്സിനെടുത്ത് ആറ് മാസം കഴിഞ്ഞിട്ടുണ്ടെങ്കിൽ അവർ ബൂസ്റ്റർ ഡോസിന് യോഗ്യരാണെന്നും മന്ത്രാലയം ആവർത്തിച്ചു. രാജ്യത്തെ 28 പി.എച്ച്.സി.സികളിലും അതുപോലെ ബുഗർനിലെ ഖത്തർ വാക്സിനേഷൻ കേന്ദ്രത്തിലും വാക്സിൻ ലഭ്യമാണെന്നും മന്ത്രാലയം വ്യക്തമാക്കി. 12 വയസ്സിന് മുകളിലുള്ളവർക്ക് ബൂസ്റ്റർ ഡോസിന് ഫൈസറും 18 വയസ്സിന് മുകളിലുള്ളവർക്ക് മൊഡേണയും നൽകുന്നതിനാണ് മന്ത്രാലയം അംഗീകാരം നൽകിയിരിക്കുന്നത്.
50 വയസ്സ് പിന്നിട്ടവർക്കും കോവിഡ് അപകടസാധ്യതയുള്ളവർക്കും മാറാരോഗങ്ങളുള്ളവർക്കും നാലാം ഡോസ് വാക്സിൻ സ്വ ീകരിക്കാമെന്ന് ആരോഗ്യ മന്ത്രലായം നേരേത്ത അറിയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.