കോവിഡ് കാലത്ത് ആഭ്യന്തര മന്ത്രാലയം ഇ–സേവനങ്ങൾ സൂപ്പർ
text_fieldsദോഹ: കോവിഡ്-19 പ്രതിസന്ധി കാലത്ത് ആഭ്യന്തര മന്ത്രാലയത്തിെൻറ മെട്രാഷ്-2, വെബ്സൈറ്റ് ഇ-സേവനങ്ങളിൽ ജനങ്ങൾ സംതൃപ്തരെന്ന് സർവേ. മറ്റു സർക്കാർ സ്ഥാപനങ്ങളുടെ ഡിജിറ്റൽ സേവനങ്ങളെ പോലെതന്നെ ആഭ്യന്തര മന്ത്രാലയം നിരവധി സേവനങ്ങളാണ് കോവിഡ്-19 കാലത്ത് മാത്രം ജനങ്ങളിലേക്ക് ഡിജിറ്റലായി എത്തിച്ചത്. മഹാമാരിക്കാലത്ത് സുരക്ഷാ മുൻകരുതലെന്നനിലയിലാണ് ജനങ്ങൾ ഇ-സേവനങ്ങൾ ഉപയോഗപ്പെടുത്തുന്നതിന് കൂടുതൽ താൽപര്യമെടുത്തത്. കോവിഡ്-19 പശ്ചാത്തലത്തിൽ മന്ത്രാലയത്തിെൻറ ഒാൺലൈൻ സേവനങ്ങൾ ഉപയോഗപ്പെടുത്തുന്നതിൽ പൂർണമായും സംതൃപ്തരാണെന്ന് ഒൺലൈൻ സർവേയിൽ പങ്കെടുത്ത 77 ശതമാനം ആളുകളും അറിയിച്ചു. മെട്രാഷ്-2, മന്ത്രാലയത്തിെൻറ വെബ്സൈറ്റ് എന്നിവയിലൂടെയുള്ള സേവനങ്ങൾ ഏറ്റവും മികച്ച അനുഭവമാണ് നൽകിയതെന്നും ഇവർ അഭിപ്രായം രേഖപ്പെടുത്തി.
കോവിഡ്-19 സമയത്ത് മെട്രാഷിലൂടെയും വെബ്സൈറ്റിലൂടെയുമുള്ള ഇ-സേവനങ്ങളിലെ സംതൃപ്തി സംബന്ധിച്ച ചോദ്യത്തിന് 1,037 പേരാണ് പ്രതികരിച്ചത്. ഇതിൽ 799 പേരും ഏറ്റവും മികച്ചതെന്നാണ് അഭിപ്രായപ്പെട്ടത്. ആഗസ്റ്റ് 13ന് ആരംഭിച്ച സർവേ സെപ്റ്റംബർ 30 വരെ തുടരും. 13 ശതമാനം പേർ ഇ-സേവനങ്ങളിൽ കേവലം തൃപ്തി രേഖപ്പെടുത്തിയപ്പോൾ ഏഴു ശതമാനം മാത്രമാണ് അതൃപ്തി അറിയിച്ചത്. മൂന്നു ശതമാനം ആളുകൾ പ്രത്യേകം അഭിപ്രായമില്ലെന്ന് വ്യക്തമാക്കി.
ആഭ്യന്തര മന്ത്രാലയത്തിെൻറ റിപ്പോർട്ടുകൾ പ്രകാരം ഈ വർഷം ആദ്യം മുതൽ ഏപ്രിൽ 22 വരെ മാത്രം 2.3 മില്യനിലധികം ഡിജിറ്റൽ ഇടപാടുകളാണ് മെട്രാഷ് വഴി നടന്നത്. മെട്രാഷ് ഉപയോക്താക്കളുടെ എണ്ണം 10 ലക്ഷം കവിഞ്ഞതായും ഇക്കാലയളവിൽ അഞ്ച് ദശലക്ഷത്തിലധികം അന്വേഷണങ്ങളാണ് മെട്രാഷ് വഴി നടത്തിയതെന്നും മന്ത്രാലയം വ്യക്തമാക്കുന്നു.
മെട്രാഷിലും വെബ്സൈറ്റിലുമായി കമ്പനികൾക്കും വ്യക്തികൾക്കുമുൾപ്പെടെ 200ലധികം സേവനങ്ങളാണ് നിലവിലുള്ളത്. വാഹന ലൈസൻസ് പുതുക്കുക, ദേശീയ മേൽവിലാസം രജിസ്റ്റർ ചെയ്യുക, റെസിഡൻസ് പെർമിറ്റ് പുതുക്കുക, വിസ ദീർഘിപ്പിക്കുക, ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴ അടക്കുക തുടങ്ങിയ സേവനങ്ങളാണ് ഈ വർഷം ഏറ്റവും കൂടുതൽ ഉപയോഗപ്പെടുത്തിയത്.seരാജ്യത്ത് ഡിജിറ്റൽ ഇടപാടുകൾ േപ്രാത്സാഹിപ്പിക്കുന്നതിെൻറ ഭാഗമായി 2019ൽ മാത്രം 40ലധികം സേവനങ്ങളാണ് മെട്രാഷിൽ കൂട്ടിച്ചേർത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.